കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/കരിയിലകൾക്കു മീതേ

Schoolwiki സംരംഭത്തിൽ നിന്ന്

ഫലകം:BoxTop1 കഥ

ഉറങ്ങാൻ കിടന്നപ്പോഴും കണ്ണുകളിൽ രാവിലത്തെ കാഴ്ച പൊടിപ്പിടിക്കാതെ കിടക്കുന്നുണ്ടായിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം അനുവാദം കൂടാതെ എന്റെ മുറിയിലേക്ക് ഇടിച്ചു കയറി അത് മുറിയിൽ മങ്ങിയ പ്രകാശം സൃഷ്ടിച്ചു. ആ വെളിച്ചം രാവിലത്തെ സംഭവത്തിലേക്ക് എന്നെ വീണ്ടും വലിച്ചിഴച്ചു.

ഇന്നലെ രാത്രി പെയ്ത വേനൽമഴ ഭൂമിക്ക് പുതുജീവൻ സമ്മാനിച്ചു എന്നു തോന്നുന്നു. എന്തെന്നില്ലാത്ത മനോഹരമായ കാലാവസ്ഥ മഴയുടെ ഈർപ്പം വിട്ടുമാറാത്ത മണ്ണ് , ചെറിയ കാർമേഘങ്ങൾക്ക് ഇടയിലൂടെ ഒളിച്ചും പാത്തും ഭൂമിയേ നോക്കുന്ന സൂര്യൻ, മുറ്റത്തെ പാഷൻ ഫ്രൂട്ടിറ്റിന്റെ ഇടത്തൂർന്ന വളളിയിൽ ഊഞ്ഞാൽ ആടിക്കൊണ്ട് സല്ലപിക്കുന്ന ഒരു കൂട്ടം അടക്കാപക്ഷികൾ , ഉറങ്ങിക്കിടക്കുന്ന കുഞ്ഞു പൂക്കളെ തട്ടിയുണർത്താൻ എത്തുന്ന പുലർക്കാറ്റ് , മനോഹരമായ പ്രഭാതം, പ്രകൃതി സ്വതന്ത്രമായിറ്റ് ഇന്നേക്ക് ഇരുപതാം ദിവസം , ഈ പ്രകൃതി ഭംഗി ആസ്വതിക്കാൻ വീട്ടുതടങ്കൽ എന്നെ സമ്മതിക്കുന്നില്ല. കൂട്ടിലിട്ട പക്ഷിയേ പോലെ കോലായിൽ ഇരുക്കുമ്പോഴാണ് അമ്മയെന്നെ കടയിൽ പോകാനായി വിളിക്കുന്നത്. തടവറയിൽ വീർപ്പ്മുട്ടിനിന്ന എനിക്ക് അതൊരാഹ്ലാദമായിരുന്നു. അമ്മയുടെ മഞ്ഞ ഷോൾ മുഖത്ത് കെട്ടി പണവുമെടുത്ത് ഞാൻ കടയിലേക്ക് നടന്നു . പ്രകൃതി ഭംഗി വേണ്ടുവോളം ആസ്വദിച്ച് സാധനങ്ങൾ വാങ്ങി മടങ്ങാൻ നിൽക്കുമ്പോഴാണ് അയാളെ ഞാൻ കാണുന്നത്.

മഴ കുതിർന്ന് നിൽക്കുന്ന കരിയിലകൾക് മീതെ തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ഒരാൾരൂപം. എല്ലും തോലുമായ ശരീരത്തിൽ അയാളുടെ അസ്ഥികൾ എനിക്ക് കാണാമായിരുന്നു. വഴിയിലൂടെ നടന്നുപോകുന്നവരിൽ ആരും അയാളെ ശ്രദ്ധിച്ചിരുന്നില്ല. മുഖത്ത് ധരിച്ച മാസ്ക്കിനുളളിൽ സ്വന്തം ജീവൻ മാത്രം സുരക്ഷിതമാക്കിയാണ് അവർ പോകുന്നതെന്ന് എനിക്ക് തോന്നി. എനിക്ക് അയാളോട് സഹതാപം തോന്നി ഞാൻ അയാളെ സൂക്ഷമമായി നോക്കിയ ശേഷം അമ്മയുടെ മഞ്ഞ ഷാൾ കൊണ്ട് അയാളെ പുതപ്പിച്ചു. അയാൾക്ക് നല്ല വിശപ്പുണ്ടെന്ന് എനിക്ക് മനസ്സിലായി കൈയിലിരുന്ന ബിസ്ക്കറ്റ് പൊതി പൊളിച്ച് അയാൾക്ക് നേരെ നീട്ടി. അയാൾ എന്റെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി.

അമ്മൂ ....ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കി . പിന്നിൽ അമ്മ എത്രനേരമായി കടയിൽ വിട്ടിട്ട് വഴിയിൽ കണ്ടവരോടെല്ലാം സംസാരിച്ച് നിന്നോളും വല്ല കൊറൊണയും വന്നാലെ നീയൊക്കെ പഠിക്കൂ. അമ്മ എന്റെ കൈയിലിരുന്ന ബിസ്ക്കറ്റ് തട്ടിതെറിപ്പിച്ച് കൈയ്യിൽ പിടിച്ചു വലിച്ചൂ നടന്നു പോകുമ്പോഴും അമ്മ നിർത്താതെ എന്നെ ശകാരിക്കുന്നുണ്ടായിരുന്നു. എന്തോ അറിയാനെന്ന പോലെ തിരിച്ചു നോക്കിയ ഞാൻ കണ്ടത് ചെളി പുരണ്ട ബിസ്ക്കറ്റ് കഷ്ണങ്ങൾ ആർത്തിയോടെ കഴിക്കുന്ന അയാളെയായിരുന്നു.

ശിവദ രമേഷ്
ഏഴാം തരം എ കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ