കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കൊല്ലം/ലിറ്റിൽ കൈറ്റ്സ്/2025

Schoolwiki സംരംഭത്തിൽ നിന്ന്

== KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM ==


Home2025


എന്റെ സ്ക്കൂൾ എന്റെ അഭിമാനം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്കായി കൈറ്റ് സംഘടിപ്പിച്ച എന്റെ സ്ക്കൂൾ എന്റെ അഭിമാനം റീൽസ് മത്സരത്തിൽ സംസഥാനത്തൊട്ടാകെ തെരഞ്ഞെടുക്കപ്പെട്ട 101 വിദ്യാലയങ്ങളിൽ ജില്ലയിൽ നിന്നും 4 വിദ്യാലയങ്ങൾഇടംപിടിച്ചു.കുണ്ടറ ഉപജില്ലയിലെ ആർ എസ്സ് എം എച്ച് എസ്സ് പഴങ്ങാലംമൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ചാത്തന്നൂർ ഉപജില്ലയിലെ എസ്സ് എൻ ട്രസ്റ്റ് എച്ച് എസ്സ് എസ്സ് ചാത്തന്നൂർ, ചടയമംഗലം ഉപജില്ലയിലെ സി പി എച്ച് എസ്സ് എസ്സ് കുറ്റിക്കാട്, അഞ്ചൽ ഉപജില്ലയിലെ ജി എച്ച് എസ്സ് എസ്സ് അ‍ഞ്ചൽ വെസ്റ്റ് എന്നീ വിദ്യാലയങ്ങൾ സംസ്ഥാനത്താകെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടു.

2025 നവംബർ 15 ശനിയാഴ്ച തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള പൊതുവിദ്യാഭ്യാസ ‍ഡയറക്ടർ ഉമേഷ് എൻ എസ്സ് കെ ഐ എ എസ്സ് കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ ചേർന്ന് ആദ്യമൂന്ന് സ്ഥാനം നേടിയ വിദ്യാലയങ്ങൾക്ക് സമ്മാനവിതരണം നടത്തി.അതോടൊപ്പം ജില്ലാ ഓഫീസുകളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് സമ്മാനവിതരണവും നടന്നു.ബഹുമാനപ്പെട്ട കേരള പൊതുവിദ്യാഭ്യാസ ‍ഡയറക്ടർ ഉമേഷ് എൻ എസ്സ് കെ ഐ എ എസ്സ് കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ ജില്ലയിലെ ചടങ്ങുകൾക്ക് വീഡിയോകോൺഫറൻസിലൂടെ ആശംസകൾ അറിയിക്കുകയും കുട്ടികളോട് സംവദിക്കുകയും ചെയ്തു. ചടങ്ങിൽ കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എ‍ഡിറ്റർ കെ.മനോജ് കുമാർ ആശംസകളും, കൈറ്റ് അക്കാദമിക വിഭാഗം കോ ഓഡിനേറ്റർ മുഹമ്മദ് അസ്ലം നന്ദിയും രേഖപ്പെടുത്തി. കൈറ്റ് സി. ഇ.ഒ. കെ. അൻവർ സാദത്ത് ചെയർമാനും സി-ഡിറ്റ് മുൻ ജോയിന്റ് ഡയറക്ടർ കെ മോഹൻ കുമാർ, എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസർ രാജേഷ് വള്ളിക്കോട്, ഡോക്യുമെന്ററി സംവിധായിക ചന്ദ്രലേഖ സി എസ് , കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എ‍ഡിറ്റർ കെ.മനോജ് കുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡുകൾ നിശ്ചയിച്ചത്.