പറയുവാൻ ഏറെയുണ്ടെൻ ഹൃദയത്തിൽ,
ഒരോമൽ കിനാവിൻെറ വേലിയേറ്റം
മഴയൊന്നു നനയണം പുഴയായ് ഒഴുകണം
ഒരു മൃദു തളിരിൻെറ ഉയിരാവണം
മലയാവണം പിന്നെ മേടാവണം
ഒരു മഞ്ഞുതുള്ളിതൻ കുളിരാവണം
മഴവില്ലിനേഴഴകായിടേണം പിന്നെ
ഒരു കുഞ്ഞു പൂവിൻെറ ചിരിയാവണം
കാറ്റാവണം, കനിവാവണം, കാട്ടിൽ
പാഴ്‍മുളംതണ്ടിൻെറ പാട്ടാവണം
നീയെൻെറ പ്രാണൻ, നീയെൻെറ ജീവൻ"
കാടിൻെറ കാതിൽ മൊഴിഞ്ഞിടേണം
പൂത്തുമ്പിയാകണം പൂന്തിങ്കളാകണം
ഒരു പിടിമണ്ണിൽ അലിഞ്ഞിടേണം.