കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ/2025-26
സർഗോത്സവം സംഘടിപ്പിച്ചു
ഹരിത സൗഹൃദ -ലഹരി വിമുക്ത ബാല്യം സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി നെടുങ്കയം ട്രൈബൽ വില്ലേജിൽ വെച്ച് വിദ്യാർത്ഥികൾക്കായി മെയ് 21, 22 തീയതികളിൽ സർഗോത്സവം സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു, ഇസാഫ് ഫൗണ്ടേഷന്റെയും ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റി, കെ എം എച്ച്എസ്എസ് കരുളായി സ‍്കൂളിന്റെയും സഹകരണത്തോടെ നിലമ്പൂരിലെ വിവിധ ഊരുകളിൽ നിന്നുള്ള പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കും നെടുങ്കയം പറവ ബാലജ്യോതി ക്ലബ്ബിലെ വിദ്യാർത്ഥികൾക്കും കരുളായി കെഎം എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികൾക്കുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ലഹരി വിമുക്ത ബാല്യം, നല്ല ഭക്ഷണം നല്ല ആരോഗ്യം, കാലാവസ്ഥ വ്യതിയാനം, സമധൂര ജീവിതം, എന്ന വിഷയങ്ങളിൽ ആയി ഹരിത സൗഹൃദ ബാല്യം സൃഷ്ടിക്കുന്നതിനായാണ് ഇസാഫ് ബാലജ്യോതി സർഗോത്സവം സമ്മർ ക്യാമ്പ് സംഘടിപ്പിച്ചത് .
പ്രസ്തുത പരിപാടി ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ സജിമോൻ കെ. ടി ഉദ്ഘാടനം ചെയ്‍തു, പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും മോട്ടിവേഷൻ സ്പീക്കറും ആയിട്ടുള്ള ഫിലിപ് മമ്പാട് മുഖ്യാതിഥിയായി കുട്ടികളുമായി സംവദിച്ചു. ജനമൈത്രി എക്സൈസ് എ.എസ്. ഐ മാരായ RP സുരേഷ് ബാബു, പി.കെ.പ്രശാന്ത് എന്നിവർ ലഹരി വിമുക്ത സമൂഹം എങ്ങനെ സൃഷ്ടിച്ചെടുക്കാം എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
ഇസാഫ് ഫൗണ്ടേഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ അബ്ദുൽ മജീദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ റിയാദ്, കെ എം എച്ച്എസ്എസ് സ്കൂൾ പ്രധാന അധ്യാപികൻ എൻ. സാദത്തലി, പിടിഎ പ്രസിഡൻറ് വി.സലീം,കേരള മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോഡിനേറ്റർ കെ. റെജീന , ഇസാഫ് ബാങ്ക് മാർക്കറ്റിംഗ് മാനേജർ സ്‍മൃതി, സിവിൽ എക്സൈസ് ഓഫീസർ മാരായ യു.പ്രവീൺ, കെ. രാകേഷ് ചന്ദ്രൻ, പി. ജംഷീദ്, WCEO സനീറ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി സംസാരിച്ചു.
Esaf ഫൗണ്ടേഷൻ റിസോഴ്സസ് പേഴ്സണൽസ് ആയ അനസ് , ഉസ്‌ന , ഫെമിന , അഭിഷേക്, ഹരി , റിഫാ , ഹിബ തുടങ്ങിയവർ കുട്ടികൾക്കായി വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.ക്യാമ്പിന്റെ ഭാഗമായി വാട്ടർ കൺസർവേഷൻ എന്ന വിഷയത്തിൽ തനി നന (ട്രിപ്പ് വാട്ടർ സിസ്റ്റം) വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ തന്നെ അവരവർ പഠിച്ച വിഷയങ്ങൾ മൈമുകളായും നാടകങ്ങളായും അവതരിപ്പിച്ചു,111 വിദ്യാർത്ഥികൾ അടക്കം 123 പെർ ക്യാമ്പിൽ പങ്കെടുത്തു.
പ്രവേശനോൽസവം ആഘോഷിച്ചു.
2025-26 അധ്യേയന വർഷം വിദ്യാലയത്തിൽ പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ച് കൊണ്ട് ആരംഭം കുറിച്ചു.ദോശീയ നീന്തൽ താരവും പൂർവ വിദ്യാർഥിയുമായ മഹ്‍മാൻ മുണ്ടോടൻ മുഖ്യാഥിതിയായി. ഹെഡ്‍മാസ്റ്റർ സാദത്തലി എൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് പി സലിം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കവിത ക്ലീര്റസ് മുഖ്യ സന്ദേശം നൽകി.തുടർന്ന് എസ്എസ്എൽസി ,എൻഎംഎംഎസ് അനുമോദിച്ചു.

ലോക പരിസ്ഥിതിദിനം ആചരിച്ചു
ജൂൺ 5 ലോക പരിസ്ഥിതിദിനം വിദ്യാലയത്തിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് ആചരിച്ചു.കരുളായി അഗ്രികൾച്ചർ ഓഫീസർ സുദിഷ്‍ണ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വിദ്യാർഥികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് പി സലിം അധ്യക്ഷത വഹിച്ചു.നേജർ സക്കീർ ,ഹെഡ്‍മാസ്റ്റർ എൻ സാദത്തലി ,അസി.ഓഫീസർ സന്തോഷ് എന്നിവർ പരിപാടിക്ക് സന്ദേശം അറീച്ചു.എസ് ആർജി കൺവീനർ സജിൻ പി സ്വാഗതവും പരിസ്ഥിതി ക്ലബ് കൺവീനർ നന്ദിയും പറഞ്ഞു.തുടർന്ന് 'ക്ലാസിനൊരു പൂച്ചട്ടി'പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു.വിദ്യാർഥികൾക്കായി ഫല വൃക്ഷതൈകകൾ നൽകി വിദ്യാലയാങ്കണത്തിൽ നട്ടുപിടിപ്പിച്ചു.
വിദ്യാലയാങ്കണത്തിൽ ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.



ക്ലാസ്സിനൊരു പൂച്ചട്ടി.

ക്ലാസ്സിനൊരു പൂച്ചട്ടി പദ്ധതിയുടെ ഭാഗമായി കൃഷി ഓഫീസർ സുദിഷ്ണയിൽ നിന്നും വിദ്യാർഥികൾ ഏറ്റു വാങ്ങുന്നു.