കൈകൾ കൂപ്പി വന്ദനം
ചെയ്യുവാൻ പഠിച്ചു നാം....
കൈകൾ നല്ല വൃത്തിയാക്കി
വെയ്ക്കുവാൻ പഠിച്ചു നാം..
കരുണയുളള മനുഷ്യനായ്
മാറുവാൻ പഠിച്ചു നാം..
കൊറോണയെന്ന മാരിയെ
ജയിക്കുവാൻ പഠിച്ചു നാം.
ഒത്തുചേർന്നു നിൽക്കുകിൽ
തളർന്നു പോകയില്ല നാം..
ശക്തരാണു കൂട്ടരേ നമ്മൾ
മലയാളികൾ...