പേടിയല്ല വേണ്ടത് ജാഗ്രതയാണ്
ഇന്നത്തെ കാലത്തു നാം എല്ലാവരും jagratayode ഇരിക്കേണ്ടതാണ്. ലോകത്തെ മുഴുവൻ ഭീതിയിലാക്കിയ കൊറോണ വൈറസ് ആളുകളിൽ നിന്നും ആളുകളിലേക്ക് പടർന്നു ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിനകം തന്നെ നിരവധി ആളുകൾ ഈ വൈറസിന് ഇരയായി. 160ൽ അധികം രാജ്യങ്ങളിൽ ഈ രോഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിരോധ മാര്ഗങ്ങളും നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.
മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോൾ കിരീടത്തിന്റെ രൂപത്തിൽ കാണുന്നതു കൊണ്ടാണ് കൊറോണ എന്ന് വിളിക്കുന്നത് 2019ൽ ആണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പനി, ചുമ. ശ്വാസതടസ്സം തുടങ്ങിയവയാണ് ലക്ഷണം. പത്തു പതിനാല് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഈ ലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക.
പ്രത്ത്യേകം ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക. എല്ലാവർക്കും ഒറ്റകെട്ടായി ഈ മാരക രോഗത്തെ പ്രതിരോധിക്കാം. "പേടിയല്ല വേണ്ടത് ജാഗ്രതയാണ് "
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|