കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ
 തുരത്തണം തുരത്തണം നമ്മളീ ലോകഭീതിയെ
ഭയപ്പെടണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
 മുന്നിൽ നിന്ന് പടനയിച്ച് കൂടയുണ്ട് പോലീസും
 മാസ്ക്ക് കൊണ്ട് മുഖംമറച്ച് അണുവിനെ അകറ്റിടാം
 കൈകഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം
 തകർത്തണം തുരത്തണം നമ്മളീ കൊറോണയെ
 വെറുതയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കിടാം
വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിൽക്കണം
 ഒരുമയോടെ കരൂതലോടെ നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മളിൽ നിന്ന് മാരിതൻ കണ്ണിയെ
 തുരത്തിടാം നാട്ടിൽ നിന്നെന്നേക്കുമീ ഭീതിയെ
തകർക്കണം തകർക്കണം നമ്മളീ കൊറോണയെ......
 

നഹല ഫാത്തിമ
6 C -- കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത