കടമ്പൂർ എച്ച് എസ് എസ്/വിദ്യാരംഗം-17
വിദ്യാരംഗം കല സാഹിത്യ വേദി പ്രവർത്തന റിപ്പോർട്ട്
പുതുമയെ രൂപപ്പെടുത്തുന്ന കഴിവാണ് പ്രതിഭ. ഏതെങ്കിലും ഒരംശത്തിൽ പ്രതിഭ പേറാത്ത മനുഷ്യരില്ല. പ്രതിഭയുള്ളവർ ഇല്ലാത്തവർ എന്നിങ്ങനെ കുട്ടികളെ വേർതിരിക്കുന്നത് മനുഷ്യത്വ വിരുദ്ധമായിരിക്കും. തെളിഞ്ഞു വരുന്ന പ്രതിഭകളെ കണ്ടെടുത്തത് പോരാ ഒളിഞ്ഞു കിടക്കുന്ന പ്രതിഭയുടെ നാമ്പുകൾ കണ്ടെത്തുകയും അവയെ പുതിയ പ്രഭാതത്തിലേക്കു വിരിയിച്ചെടുക്കുകയും വേണം. അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കല സാഹിത്യ വേദി ഒരവസരം സൃഷ്ടിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഞങ്ങളുടെ വിദ്യാലയത്തിൽ വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നു വരുന്നു. സാഹിത്യലോകത്തെ പ്രതിഭകളുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരമാണ് അതിൽ പ്രധാനപ്പെട്ടത്. 2017 -18 അധ്യയന വർഷത്തിൽ അക്ഷരജാലം കഥ കവിത ക്യാമ്പ് സ്കൂളിൽ വെച് നടന്നു. ശ്രീ ബിജു ആണ് ഈ ക്യാമ്പ് നയിച്ചത്. നീണ്ടു നിന്ന ഈ ക്യാമ്പിൽ കുട്ടികൾ ആവേശപൂർവം പങ്കെടുക്കുകയും സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ടു സാഹിത്യ ക്വിസ്സ്, ബഷീർ അനുസ്മരണ ക്വിസ്സ് കർക്കിടകമാസത്തിൽ രാമായണം ക്വിസ്സ് എന്നിവ വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപെടാറുണ്ട്. പ്രസിഡണ്ടിന്റെ പ്രശംസ പിടിച്ചു പറ്റിയ നാടൻ പാട്ടു കലാകാരൻമാർ അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ നമ്മുടെ വിദ്യാലയത്തിൽ വെച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ടിട്ടുണ്ട്. കഥ, കവിത, ചിത്രരചന, അഭിനയം, ആലാപനം എന്നീ മേഖലകളിൽ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും അവർക്കു അവസരങ്ങൾ ലഭ്യമാക്കാനും നമ്മുടെ വിദ്യാലയത്തിലെ കലാസാഹിത്യ വേദി പ്രവർത്തകർ ശ്രദ്ധരാണ്. വായനയിലൂടെ നമുക്ക് നേടാൻ സാധിക്കുന്നത് പ്രകാശത്തിന്റെ ഒരു പുതുലോകമാണ്. അതുകൊണ്ടു തന്നെ വായനയുടെ പ്രാധാന്യം ഏറെ കൂടുതലാണ്. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ഓരോ ക്ലസ്സിലും വിതരണം ചെയ്യപ്പെടുകയും അവ കുട്ടികൾ കൈമാറി വായിക്കുകയും ചെയ്യുന്നു. വായനകുറിപ്പുകളും കുട്ടികൾ തയ്യാറാക്കുന്നു. ഞങ്ങളുടെ സ്കൂളിനടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു കൊണ്ടും പല പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാ ജില്ലാ സംസ്ഥാന ശില്പശാലകളിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കഥ കവിത ചിത്രരചന അഭിനയം നാടൻപാട്ട് എന്നിങ്ങനെ വിഭജിക്കപ്പെട്ട ശില്പശാലകളിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ ആവേശപൂർവം പങ്കെടുത്തിട്ടുണ്ട്. ആദിത്യ, അയന, ദിയ, ശ്രീഗംഗ, നയന, സാന്ത്വന, വിസ്മയ, മൃദുൽ പ്രമോദ്, അശ്വന്ത്, മിഥുന ശശീന്ദ്രൻ, തനിഷ്മ രാഗേഷ്, സനിഗ്, അശ്വിൻ മനോജ്, അർച്ചന, അനന്യ, ശ്രീനന്ദ ,ജാനകിപ്രഭ, ആവണി ,ആർച്ച എന്നീ കുട്ടികൾ ഉപജില്ലാ ജില്ലാ തലത്തിൽ അവരുടെ പ്രതിഭ തെളിയിച്ചതാണ്. ഇവരിൽ സനിഗ് വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വര്ഷം കോഴിക്കോട് വെച്ച് നടന്ന ക്യാമ്പിൽ കല ശില്പ ശാലയിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്തു. 2015 -16 അധ്യയന വർഷത്തിൽ സ്കൂളിൽ വെച്ച് തിരക്കഥ ശില്പശാല നടത്തുകയുണ്ടായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവത്തിൽ മിസ്ബാ നാസർ എന്ന വിദ്യാർത്ഥിനി തിരക്കഥ രചനയിൽ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. സ്കൂളിലെ ഐ ടി സാധ്യതകളുപയോഗിച്ചു കുട്ടികൾക്ക് സിനിമകൾ കാണിച്ചു കൊടുത്തു. കുട്ടികൾ തിരക്കഥകൾ തയ്യാറാക്കുകയുക ചെയ്തു. ഗാന്ധിജിയുടെ എന്റെ സത്യന്ന്വേഷണ പരീക്ഷണങ്ങളെ ആധാരമാക്കി നടന്ന വായന കുറിപ്പ് മത്സരത്തിൽ ഒൻപതാം ക്ളാസ്സിലെ അഷിൻ ജില്ലാതലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.2018 ആഗസ്ത് 6 നു ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ടു പ്രസിദ്ധ ചെറുകഥാകൃത്തും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ ടി ബാബുരാജ് കുട്ടികളുമായി സംവദിച്ചു. സർഗാത്മകമായ നിരവധി പ്രവർത്തനങ്ങൾക്ക് വേദിയാവുകയും കുട്ടികളിലെ പ്രതിഭ തിരിച്ചറിയുകയും ചെയ്യാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഇനിയും തുടരുകയാണ്.
വിദ്യാരംഗം കലാസാഹത്യവേദിയുടെ ആഭിമുഖ്യത്തിൽ മത്സരങ്ങളിൽ മികച്ചവ
-
ഉദ്ഘാടനം
-
ചിത്രം
-
ചിത്രം
-
ചിത്രം
-
ചിത്രം
-
ചിത്രം
-
ചിത്രം