ഓത്ത‌ുപള്ളി

കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നൽകി വന്നിരുന്ന സംബ്രദായമായിരുന്നു നിലനിന്നിരുന്നത്. മതപഠനശാലകളായ മദ്രസകളിൽ വെച്ചായിരുന്നു പഠനം നടത്തിയിരുന്നത്. മതപഠനത്തിന് തന്നെയായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അതോടൊപ്പം കണക്ക്, മലയാളം, എന്നിവയും നൽകിയിരുന്നു. മലബാറിലെ ഭൂരിപക്ഷ പ്രൈമറി സ്കൂളുകളും ഇത്തരം ഓത്തുപള്ളികൾ സ്കൂളുകളായി അംഗീകരിച്ച് സർക്കാർ ഗ്രാന്റ് നൽകിയതാണ്. പിന്നീട് പല പ്രൈമറി സ്കൂളുകളും സ്വമേധയാ സർക്കാറിന് വിട്ടു കൊടുത്ത് ഗവൺമെന്റ് സ്കൂളുകളായി. ഇപ്പോൾ ഹയർസെകൻഡറി വരെ ഉയർത്തിയ പല സ്കൂളുകളുടെയും ചരിത്രം പരിശോധിച്ചാൽ അവയുടെ ഉത്ഭവം ഓത്തുപള്ളികളായി പ്രദേശത്തെ പണ്ഡിതൻമാരായ അക്കാലത്ത് മൊല്ലമാർ എന്ന് അറിയപ്പെട്ടിരുന്നവർ സ്ഥാപിച്ചതാണെന്ന് കാണാനാകും.

മൊല്ലമാർ

മൊല്ലമാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പണ്ഡിതൻമാരായിരുന്നു ഓത്തുപള്ളികളിൽ അധ്യാപനം നടത്തിയിരുന്നത്.

വിദ്യാഭ്യാസ രീതി

മതപഠനത്തോടൊപ്പം ചെറിയ തോതിലുള്ള ഭൗതിക വിദ്യാഭ്യാസം നൽകാൻ മൊല്ലമാർ ശ്രമിച്ചിരുന്നു. മാലപ്പാട്ട് പോലുള്ളവ അറബി മലയാളത്തിലായിരുന്നു പഠിപ്പിച്ചിരുന്നത്.

ധനസമാഹരണം

നാട്ടുകാരിൽ നിന്നും പിരിവെടുത്ത്

പ്രമുഖ ഓത്തുപള്ളിക്കൂടങ്ങൾ

കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ പല ഓത്തുപള്ളികളുമാണ് പ്രൈമറി സ്കൂളുകളായും പിന്നീട് ഹയർസെകൻഡറി സ്കൂളുകളായും ഉയർത്തപ്പെട്ടത്.

ഓത്തുപള്ളി ഗാനങ്ങളിൽ

ഓത്തുപള്ളിയിലന്ന് നമ്മൽ .................

പ്രമുഖരുടെ ഓർമങ്ങളിൽ

"https://schoolwiki.in/index.php?title=ഓത്തുപള്ളി&oldid=462449" എന്ന താളിൽനിന്ന് ശേഖരിച്ചത്