ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/പ്രവർത്തനങ്ങൾ/2025-26/പ്രവേശനോത്സവം 2025

പ്രവേശനോത്സവവും മലയാള മനോരമ പത്ര വിതരണ ഉദ്ഘാടനവും

മതിലകം ഒ. എൽ.എഫ്.ജി. എച്ച്. എസ്സിൽ പ്രവേശനോത്സവത്തോടൊപ്പം മലയാള മനോരമ പത്രവിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. PTA പ്രസിഡണ്ട് ശ്രീ എം.ബി.കെ.മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ശ്രീ.ഒ.എ.ജെന്റിൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശ്രീ. സുരേഷ് എമ്പ്രാന്തിരി മുഖ്യാതിഥിയായിരുന്നു. മനോരമ പത്രത്തിന്റെ വിതരണ ഉദ്ഘാടനം കൊടുങ്ങല്ലൂർ ഏരിയ സർക്കുലേഷൻ ഓഫീസർ ശ്രീ. വിജയൻ , പത്രങ്ങൾ സ്പോൺസർ ചെയ്ത ശ്രീ സുരേഷ് എമ്പ്രാന്തിരിക്ക് കൈമാറിക്കൊണ്ട് നിർവഹിച്ചു. ലോക്കൽ മാനേജർ റവ. സി. റെനാറ്റ സി.എസ്. എസ്.ടി, ഹെഡ്മിസ്ട്രസ് റവ. സി. ഡെന്ന സി. എസ്.എസ്. ടി, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി സരിത ഉദയൻ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂൾതലത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളിൽ ഉളവാകേണ്ട പൊതുധാരണകൾ വികസിപ്പിക്കുന്നതിനു വേണ്ടി 2025 ജൂൺ മാസം മൂന്നാം തീയതി മുതൽ പതിമൂന്നാം തീയതി വരെ പാഠ്യപദ്ധതിയോടൊപ്പം കുട്ടികളിൽ മൂല്യബോധം വികസിക്കാനുള്ള സവിശേഷപ്രവർത്തനങ്ങൾ കൂടി ഉൾ ചേർക്കുവാൻ നിർദ്ദേശിച്ചിരുന്നു. അതിൻ പ്രകാരം നമ്മുടെ വിദ്യാലയത്തിലും കൃത്യമായ മോഡ്യൂൾ പ്രകാരം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.

ഇതിന്റെ ഭാഗമായി പറഞ്ഞിരിക്കുന്ന ഓരോ ദിവസങ്ങളിലും ഒരു മണിക്കൂർ വീതം പ്രത്യേക ക്ലാസുകൾക്കായി മാറ്റിവെച്ചു. ലഹരി ഉപയോഗം, റോഡ് സുരക്ഷ, ശുചിത്വം എന്നിവയെ കുറിച്ച് ക്ലാസ്സുകൾ നൽകുന്നതിന് റിസോഴ്സ് പേഴ്സന്റെ സഹായം തേടി. അതിന്റെ തുടർച്ചയായി ചുമതലകൾ ഉള്ള അധ്യാപകർ കുട്ടികളെക്കൊണ്ട് കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യിക്കുകയും വീഡിയോ, സ്ലൈഡ് പ്രസന്റേഷൻ എന്നിവയിലൂടെ കുട്ടികൾക്ക് അതാത് വിഷയങ്ങളിൽ കൂടുതൽ വ്യക്തമായ ധാരണകൾ നൽകുകയും ചെയ്തു.

പ്രവേശനോത്സവം 2025