കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
കൊടുംഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
ഇനിയാര് ഇനിയാര് മുന്‍പന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവര്‍
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണ നീ ഇത്രെയും ഭീകരനോ ?
ആണവായുധകോപ്പുകൾ പോലും നിന്റെ
ആനന്ദനൃത്യത്തിന് കളിപ്പാവയോ ?
അഹന്തകൾ എല്ലാമേ വെടിയുക മനുഷ്യാ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
നിന്റെ നിസാരത ഓർക്കുക നീ