ഐ ജെ എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/ചന്ദനമരം
ചന്ദനമരം
ചന്ദനം എല്ലാവ൪ക്കും ഇഷ്ടമാണ്. നല്ല സൗരഭ്യം പരത്തുന്നതാണ്. മുറിയിൽ അൽപ്പം ചന്ദനമുണ്ടെങ്കിൽ മുറിയാകെ സൗരഭ്യം. ചന്ദന തൈലം പുരട്ടിയ വ്യക്തി പോകുന്നിടെത്തു മുഴുവ൯ സുഗന്ധം. ചന്ദനം ചാരിയ വ്യക്തിക്കുപോലും വാസനയുണ്ട്. ചന്ദനത്തിനു സുഗന്ധം അതിനുജന്മസിദ്ധമാണ്. ഒാരോ മനുഷ്യനും ചന്ദനമായിതീരണം. എല്ലാവ൪ക്കും സൗരഭ്യം പരത്തുന്ന എവിടെയും സുഗന്ധമനുഭവിക്കുന്ന ചന്ദനമായിത്തീരണം. ആ സൗരഭ്യം എന്റെ ജന്മവാസനയാകണം. എന്നാൽ അവിടം പറുദീസയാണ്. എന്നാൽ എ൯െറ ജന്മവാസനകൾ സൗഗന്ധികങ്ങളാണോ? അവ എ൯െറ പറുദീസായും മറ്റുള്ളവരുടെ പറുദീസായും നഷ്ടപ്പെടുത്തുന്നവയോ? കെട്ടി പടുക്കുന്നവയോ? ചന്ദനം സുഗന്ധമാകുന്നത് ഉരക്കുമ്പോഴാണ്. എത്ര ഉരക്കുന്നവോ അത്രയും സൗരഭ്യം ഉണ്ടാകും.എ൯െറയും ജന്മവാസനകളെ സൗരഭ്യമുളവാക്കാ൯ ഉരച്ചുമിനുക്കണം. ഉരക്കുന്തോറും മിനുസവും സുഗന്ധവും വ൪ദ്ധിക്കും. സംസ്കൃതസുഭാഷിതം പറയുന്നു. “ചന്ദനം എത്രയധികം ഉരയ്ക്കപെടുന്നുവോ അത്രയും സുഗന്ധിയായിമാറുന്നു. കരിമ്പു എത്ര ചെറുതായി നുറുക്കപ്പെടുന്നുവോ അത്രയും സ്വാദുള്ളതായി മാറുന്നു. സ്വ൪ണ്ണം എത്രയധികം ദ്രവിക്കപ്പെടുന്നുവോ അത്രയധികം സുവ൪ണ്ണമായിമാറുന്നു. ഉത്തമന്മാരുടെ സ്വഭാവവും ജീവനാശത്തിൽപ്പോലും ദുഷിച്ചതായിരിക്കയില്ല.” ഞാ൯ ചന്ദനവൃക്ഷമാകുമ്പോഴാണ് മറ്റുള്ളവ൪ക്ക് അടുത്തുവരാനും,ചാരി നില്ക്കാനും, സൗരഭ്യമുള്ളവരായിതിരികെ പോകാനും സാധിക്കൂ. ഞാനാകുന്ന വൃക്ഷത്തിൽ നാങ്കിരണ ചെടിപട൪ന്നിട്ടുണ്ടെങ്കിലോ? ഞാ൯ ചന്ദനമായാലും ആരും അടുത്തുവരില്ല. നാങ്കിരണ പൊടി വീണാലോ എന്ന പേടി; അതുചൊറിച്ചിലുണ്ടാക്കുമല്ലോ. ആത്മാവിനെറ ഫലങ്ങളാണ് എന്നിൽ നിറയേണ്ടത്. അപ്പോൾ ആ൪ക്കും വരാനും ചാരാനും സൗരഭ്യമനുഭവിക്കാനും സാധിക്കുന്ന ചന്ദനമായിതീരും. ഞാ൯ ഒരു ചന്ദനവൃക്ഷമായിരുന്നെങ്കിൽ!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കല്ലൂർകാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം