ഐ.എ.യു.പി.എസ്. വലിയപറമ്പ്/എന്റെ വിദ്യാലയം
നേട്ടങ്ങളുടെ നെറുകയിൽ ഇർഷാദിയ എയുപിഎസ് വലിയപറമ്പ

കാലഘട്ടത്തിന്റെ സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസ രീതിയുടെ സവിശേഷതകളും ഉൾക്കൊണ്ട് കുട്ടികൾക്ക് ഫലവത്തായ മൂല്യ ശിക്ഷണം നൽകി മുന്നേറുകയാണ് നമ്മുടെ വിദ്യാലയം. വിശാലമായ കളിസ്ഥലം,വായനയുടെ വസന്തം തീർക്കുന്ന ലൈബ്രറി, കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തിപ്പിക്കുന്നതിന് ഉതകുന്ന ശാസ്ത്ര ലാബ്, പരീക്ഷണ നിരീക്ഷണ പാടവം വളർത്തുന്നതിന് സഹായകമാകുന്ന പഠനപരിപോഷണ പരിപാടികൾ, കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേക സാഹചര്യത്തോട് കൂടിയ ലാബ്, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ നമ്മുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. സ്കൂളിലെ അധ്യാപകരും പുറമേ നിന്നുള്ള അധ്യാപകരും കൈകാര്യം ചെയ്യുന്ന എക്സലൻഷ്യ, യു. എസ്.എസ് ക്ലാസുകൾ വിവിധ ദിനാചരണങ്ങളുടെ ഭാഗമായിട്ടുള്ള പഠന പ്രവർത്തനങ്ങൾ, മത്സരങ്ങൾ കായിക അധ്യാപകന്റെ നേതൃത്വത്തിലുള്ള കായിക വിദ്യാഭ്യാസം, ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹികശാസ്ത്ര ഐടി ക്ലബ്ബുകളുടെ മേളകൾ, ഭാഷാനൈപുണ്യ വളർത്തുന്ന പരിപാടികൾ, കരാട്ടെ പരിശീലനം വാർത്തകൾ അറിയുന്നതിനായി സ്കൂൾ റേഡിയോ, ഫുട്ബോൾ മത്സരങ്ങൾക്ക് തുടങ്ങിയവയിലൂടെ വിദ്യാലയത്തിന്റെ യശസ്സ് വാനോളം എത്തി നിൽക്കുകയാണ്.