എൽ എഫ് യു പി സ്കൂൾ മാട്ടൂൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

            മാട്ടൂലിന്റെ തെക്കു ഭാഗത്തായി ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഏകദേശം എട്ടര ഏക്കർ വിസ്‌തൃതിയോടു കൂടിയ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 1951 ൽ നിർമ്മിച്ച ഓടിട്ട കെട്ടിടത്തിൽ 10 ക്ലാസ്സ്‌ മുറികളും ഓഫീസും പ്രവർത്തിക്കുന്നു. 1990 ൽ പണി കഴിപ്പിച്ച കോൺക്രീറ്റ് കെട്ടിടത്തിന്റെ താഴത്തെ നില 5 ക്ലാസ്സ്‌ മുറികളും ഓഡിറ്റോറിയവുമായി പ്രവർത്തിക്കുന്നു. ഇതിന്റെ മുകളിലായുള്ള 5 മുറികൾ, കമ്പ്യൂട്ടർ ലാബ് എന്നിവ ആധുനിക രീതിയിലുള്ള പഠന സംവിധാനമൊരുക്കിയ ക്ലാസ്സ്‌ മുറികളായി സജ്ജീകരിച്ചിരിക്കുന്നു.

            മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിക്കുന്നത് നവീകരിച്ച ഓർഫനേജ് കെട്ടിടത്തിലാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പ്രീ പ്രൈമറി കെട്ടിടത്തിന്റെ മുന്നിലായി ഏകദേശം 6 റൈഡുകൾ ഉള്ള വളരെ മനോഹരമായ പാർക്ക് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.

             വിശാലമായ കളിസ്ഥലവും അസ്സംബ്ലി ഗ്രൗണ്ടുമടങ്ങിയ ഹരിത ശിശുസൗഹൃദ ക്യാമ്പസാണ് ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് ഉള്ളത്. വർഷം മുഴുവൻ സമൃദ്ധമായി വെള്ളം ലഭിക്കുന്ന ജലസ്രോതസ്സും ഉച്ചഭക്ഷണമൊരുക്കുന്നതിനായി ഗ്യാസ് അടുപ്പുകളോടുകൂടിയ നല്ല പാചകപ്പുരയും ശുചിത്വവും കുട്ടികൾക്ക് എല്ലാ സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റ് സൗകര്യവും പെൺകുട്ടികൾക്ക് ലേഡീസ് ഫ്രണ്ട് ടോയ്ലറ്റും ഒരുക്കിയിരിക്കുന്നു.

        കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനുവേണ്ടി വളരെ നല്ലൊരു ലൈബ്രറിയും സയൻസ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.