കേരളമെന്നൊരു നാടുണ്ട്
മാവേലി വാണൊരു നാടുണ്ട്
അങ്ങനെയൊരുനാൾ പെട്ടെന്നവിടെ
കൊറോണയെന്നൊരു വൈറസ് എത്തി
ഉത്സുകരായി സർക്കാരുടനെ
ലോക്ഡോൺ അങ്ങ് പ്രഖ്യാപിച്ചു
സ്കൂളുകൾ പൂട്ടി കോളേജ് പൂട്ടി
കടകൾ പൂട്ടി മാളുകൾ പൂട്ടി
ബസുകൾ നിന്നു ട്രെയിനുകൾ നിന്നു
കവലയിലാരെയും കണ്ടതുമില്ല
അഞ്ചിന് മേലെ കൂട്ടവുമില്ല
മാനുഷരെല്ലാം വീട്ടിനകത്തു.