എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/എന്റെ ഗ്രാമം
മുണ്ടത്തിക്കോട്
കേരളത്തിലെ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ബ്ലോക്കിലെ ഒരു ഗ്രാമമാണ് മുണ്ടത്തിക്കോട്.മുണ്ടത്തിക്കോട് തികച്ചും കാർഷിക അന്തരീഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ പ്രദേശമാണ്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരുപോലെ ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഒരു നാട്ടുപ്രമാണിയായിരുന്ന പാതിരിക്കോട്ടുനായർ അന്നത്തെ നാടുവാഴിയുടെയും നമ്പിക്കുറ്റുക്കാരുടെയും എട്ടുവിടരുടെയും സഹായസഹകരണങ്ങളോടെ നിർമ്മിച്ച ചിരപൂരാതനമായ ഒരു ക്ഷേത്രമാണ് പാതിരിക്കോട്ടുക്കാവ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച ഊരാളന്മാർക്കും നാടുവാഴികളും നമ്പിക്കുറ്റുക്കാരും വെളിച്ചപ്പാടും തമ്മിൽ നടന്നതായിപ്പറയുന്ന വഴക്ക്. അമ്പലം കൈമോശം വന്നു. പഴക്കു മൂർദ്ധന്യത്തിലെത്തിയപ്പോൾ മദ്ധ്യസ്ഥന്മാർ മുഖാന്തരം, പുതുരുത്തി പല്ലിക്കാട്ടുമനയ്‌ക്കലേക്കു അമ്പലം മുക്തിയാറെഴുതിക്കൊടുക്കേണ്ടിയും വന്നു അവർക്ക്. വൈകി വന്ന ബുദ്ധിയിൽ കലഹംനിർത്തി ഒത്തുതീർപ്പിലെത്തിയ ഊരാളന്മാർ അമ്പലം തിരിച്ചു വാങ്ങാൻ ഒരു വിഫല ശ്രമം നടത്താതിരുന്നില്ല. ഊരായ്മക്കാരും നമ്പ്യാന്മാരും വെളിച്ചപ്പാടും തമ്മിലുണ്ടായ മത്സരത്തിന്റെ അനന്തരഫലമായി, അമ്പലം സർക്കാർ ഏറ്റെടുത്തു.
![](/images/8/8e/24023_road.resized.jpg)
1914-ൽ കൊച്ചിരാജാവിൻ്റെ വിളംബര പ്രകാരം രൂപീകരിച്ചതാണ് മുണ്ടത്തിക്കോട്. കൊല്ലവർഷം 1092-ൽ പ്രസിഡൻ്റ് എം. മുകുന്ദരാജ അവർകളും മെമ്പർമാരായ പി.പി. അനന്തനാരായണയ്യർ, പി. പി ശങ്കരപ്പണിക്കർ,ഗോ വിന്ദൻനായർ പഞ്ചായത്ത് എയ്‌സീക്യൂട്ടിവ് നാരായണപണിക്കർ എന്നിവർ കൂടി പഞ്ചായത്ത് ചേർന്നതായി രേഖയുമുണ്ട്. മുണ്ടത്തിക്കോട് പഞ്ചായത്തിൻ്റെ ആദ്യ പ്ര സിഡൻ്റ് കാലാ മണ്ഡലത്തിൻ്റെ സ്ഥാപകരിൽ ഒരാളായ മണക്കുളം മുകുന്ദ രാജാവായിരുന്നു.മുണ്ട ത്തിയായ ദുർഗയുള്ള ദേശമാണ് മുണ്ടത്തിക്കോടായി മാറിയത് എന്നാണ് സ്ഥലനാമചരിതം സൂചിപ്പി ക്കുന്നത്. മുണ്ടത്തിക്കോടിൻ്റെ ചരിത്ര സമ്പന്നതയിൽ കേരളാമണ്ഡലം വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോക പ്രശസ്‌തമായ കാലാമണ്ഡലത്തിൻ്റെ ശൈശവം മുണ്ടത്തിക്കോട് പഞ്ചായത്തിലെ നാലാം വാർഡായിരുന്ന അമ്പലപുരത്താണ്. കുന്നംകുളത്ത് കാക്കാട്ട് കോവിലകത്ത് രൂപം കൊണ്ട ഈ സ്ഥാപനം. മണക്കുളം, മുകുന്ദരാജയുടെയും മഹാകവി വള്ളത്തോളിന്റെയും നേതൃത്വത്തിൽ 1931 ഏപ്രിൽ മുതൽ ആറുകൊല്ലം അമ്പലപുരത്താണ് നടന്നത്. അതിനു ശേഷമാണ് ചെറുതിരുത്തിയിലേക്ക് മാറ്റിയത്.
![](/images/thumb/b/bb/24023_mundathicode_town.jpg/300px-24023_mundathicode_town.jpg)
ചരിത്രപശ്ചാത്തലം
മുണ്ടത്തിക്കോട് തികച്ചും കാർഷിക അന്തരീഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ പ്രദേശമാണ്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരുപോലെ ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഒരു നാട്ടുപ്രമാണിയായിരുന്ന പാതിരിക്കോട്ടുനായർ അന്നത്തെ നാടുവാഴിയുടെയും നമ്പിക്കുറ്റുക്കാരുടെയും എട്ടുവിടരുടെയും സഹായസഹകരണങ്ങളോടെ നിർമ്മിച്ച ചിരപൂരാതനമായ ഒരു ക്ഷേത്രമാണ് പാതിരിക്കോട്ടുക്കാവ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച ഊരാളന്മാർക്കും നാടുവാഴികളും നമ്പിക്കുറ്റുക്കാരും വെളിച്ചപ്പാടും തമ്മിൽ നടന്നതായിപ്പറയുന്ന വഴക്ക്. അമ്പലം കൈമോശം വന്നു. പഴക്കു മൂർദ്ധന്യത്തിലെത്തിയപ്പോൾ മദ്ധ്യസ്ഥന്മാർ മുഖാന്തരം, പുതുരുത്തി പല്ലിക്കാട്ടുമനയ്‌ക്കലേക്കു അമ്പലം മുക്തിയാറെഴുതിക്കൊടുക്കേണ്ടിയും വന്നു അവർക്ക്. വൈകി വന്ന ബുദ്ധിയിൽ കലഹംനിർത്തി ഒത്തുതീർപ്പിലെത്തിയ ഊരാളന്മാർ അമ്പലം തിരിച്ചു വാങ്ങാൻ ഒരു വിഫല ശ്രമം നടത്താതിരുന്നില്ല. ഊരായ്മക്കാരും നമ്പ്യാന്മാരും വെളിച്ചപ്പാടും തമ്മിലുണ്ടായ മത്സരത്തിന്റെ അനന്തരഫലമായി, അമ്പലം സർക്കാർ ഏറ്റെടുത്തു.
![](/images/8/8e/24023_road.resized.jpg)
1914-ൽ കൊച്ചിരാജാവിൻ്റെ വിളംബര പ്രകാരം രൂപീകരിച്ചതാണ് മുണ്ടത്തിക്കോട്. കൊല്ലവർഷം 1092-ൽ പ്രസിഡൻ്റ് എം. മുകുന്ദരാജ അവർകളും മെമ്പർമാരായ പി.പി. അനന്തനാരായണയ്യർ, പി. പി ശങ്കരപ്പണിക്കർ,ഗോ വിന്ദൻനായർ പഞ്ചായത്ത് എയ്‌സീക്യൂട്ടിവ് നാരായണപണിക്കർ എന്നിവർ കൂടി പഞ്ചായത്ത് ചേർന്നതായി രേഖയുമുണ്ട്. മുണ്ടത്തിക്കോട് പഞ്ചായത്തിൻ്റെ ആദ്യ പ്ര സിഡൻ്റ് കാലാ മണ്ഡലത്തിൻ്റെ സ്ഥാപകരിൽ ഒരാളായ മണക്കുളം മുകുന്ദ രാജാവായിരുന്നു.മുണ്ട ത്തിയായ ദുർഗയുള്ള ദേശമാണ് മുണ്ടത്തിക്കോടായി മാറിയത് എന്നാണ് സ്ഥലനാമചരിതം സൂചിപ്പി ക്കുന്നത്. മുണ്ടത്തിക്കോടിൻ്റെ ചരിത്ര സമ്പന്നതയിൽ കേരളാമണ്ഡലം വലിയ പങ്ക് വഹിക്കുന്നുണ്ട്. ലോക പ്രശസ്‌തമായ കാലാമണ്ഡലത്തിൻ്റെ ശൈശവം മുണ്ടത്തിക്കോട് പഞ്ചായത്തിലെ നാലാം വാർഡായിരുന്ന അമ്പലപുരത്താണ്. കുന്നംകുളത്ത് കാക്കാട്ട് കോവിലകത്ത് രൂപം കൊണ്ട ഈ സ്ഥാപനം. മണക്കുളം, മുകുന്ദരാജയുടെയും മഹാകവി വള്ളത്തോളിന്റെയും നേതൃത്വത്തിൽ 1931 ഏപ്രിൽ മുതൽ ആറുകൊല്ലം അമ്പലപുരത്താണ് നടന്നത്. അതിനു ശേഷമാണ് ചെറുതിരുത്തിയിലേക്ക് മാറ്റിയത്.
500 വർഷങ്ങൾ മുൻപ് ആന്ധ്രയിൽനിന്നും ക്ഷേത്ര ത്തിലേക്ക് കുടിയേറിപ്പാർത്തവരാണ് കുംഭാര സമുദായക്കാർ . പരമ്പരാഗതമായി കൈമാറിവന്ന മൺപാത്രനിർമ്മാണമാണ് അവരുടെ പ്രധാന തൊഴിൽ. അമ്പലങ്ങളിലേക്കും ഹിന്ദുക്കളുടെ മറ്റു മരണാനന്തര ചടങ്ങുകൾക്കും മൺപാത്രങ്ങൾ ആവശ്യമായതുകൊണ്ടും ഇവരുടെ കുലത്തൊഴിൽ മൺപാത്രനിർമ്മാണം ആയത്.തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോട്ഗ്രാമത്തിലാണ് കുംബാരസമുദായക്കാർ തിങ്ങി- പാർക്കുന്നത്. ആന്ധ്രയിൽ നിന്നും വന്നത് ക്കൊണ്ട് തന്നെ അവരുടെ ഭാഷ മലയാളത്തിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്. ആന്ധ്രയിലെ തെലുങ്ക് ആണ് അവരുടെ യഥാർത്ഥ ഭാഷ. എന്നാൽ കേരളത്തിൽ എത്തിയതിനു ശേഷം അവർ സംസാരിക്കുന്നത് ഹിന്ദി, ഇംഗ്ലിഷ്, മലയാളo കന്നട,തെലുങ്ക്, മറാഠി, ഗുജറാത്തി തുടങ്ങിയ ഭാഷകൾ കൂടിച്ചേർന്ന ഒരു പ്രത്യേക ഭാഷയാണ് ഇവരുടേത്.
![](/images/3/37/24023_schoolroad.jpg)
സംസാരിക്കുവാൻ അറിയുമെങ്കിലും അവർക്കിടയിൽ പരസ്‌പരം ആശയവിനിമയം നടത്തുവാൻ അവർ അവരുടെ ഭാഷ തന്നെയാണ് ഉപയോഗി ക്കുന്നത്. കുറച്ചു വർഷം മുൻപ്‌വരെ പല സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി- വന്നതുകൊണ്ട് ഇവർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയിരുന്നില്ല എന്നാൽ ഇന്ന് അതിനെല്ലാം വളരെയധികം മാറ്റം വന്നിട്ടുണ്ട്. കുംബാരസമൂഹത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. പണ്ടു കാലത്ത് ഈ സമൂഹത്തിലെ എല്ലാവരും മൺപാതനിർമ്മാണമാണ് ചെയ്‌തുവന്നിരുന്നത് എന്നാൽ ഈ അടുത്തക്കാലത്താണ് ഇവിടുത്തെ ആളുകൾ പുറംപണികൾ ചെയ്യുവാൻ ആരംഭിച്ചത്. ഇപ്പോൾ വളരെ കുറച്ചുപ്പേർ മാത്രമാണ് കുലത്തൊഴിൽ ചെയ്‌തുവരുന്നത് ഗവൺമെൻ്റ് പുറത്തിറക്കിയ പല നിയമങ്ങൾ കാരണം പാട ങ്ങളിൽ നിന്നും കളിമണ്ണ് ലഭിക്കാതെ വരുകയും അതിനെതുടർന്ന് പല സാമ്പത്തിക ബുദ്ധിമുട്ടു കളും ഇവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട് അതിനെ യെല്ലാം അതിജീവിച്ച് ഇന്നും അവർ ജീവിച്ചുവരുന്നു.
വടക്കാഞ്ചേരി പഞ്ചായത്തും മുണ്ടത്തിക്കോട് പഞ്ചായത്തും ചേർന്ന് വടക്കാഞ്ചേരി നഗരസഭ രൂപീകൃതമായശേഷം ജനസേവനം കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനും ആവശ്യമായ പദ്ധതികൾ തടപ്പിലാക്കി വരുന്നുണ്ട്. എന്നാൽ ആവശ്യകതയുമായി തുലനം ചെയ്യുമ്പോൾ ഇത് വളരെ ചെറുതാണ്. നഗരസഭയിൽ നിന്ന് ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്നുണ്ട്. ഫ്രണ്ട് ഓഫീസിന്റെ പ്രവർത്തനം ജനങ്ങൾക്ക് ആവശ്യമായ പൊതുസേവനം ലഭ്യമാക്കുന്ന തരത്തിൽ പൂർണ്ണത കൈവരിച്ചിട്ടുണ്ട്.
തൃശ്ശൂർ ജില്ലയിലെ വളരെ കാർഷിക പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക കേന്ദ്രമാണ് വടക്കാഞ്ചേരി മുനിസിപ്പൽ പ്രദേശം. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്നേഹവും സാഹോദര്യവും ഒത്തൊരുമിക്കുന്നൊരു ദേശമാണിത്. വടക്കാഞ്ചേരി - മുണ്ടത്തിക്കോട് ഗ്രാമപഞ്ചായത്തുകൾ സംയോജിപ്പിച്ച് മുനിസിപ്പാലിറ്റിയായി മാറിയെങ്കിലും തികച്ചും കാർഷിക അന്തരീക്ഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ ഒരു പ്രദേശമാണ് ഇത്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരു പോലെ ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഗാലസ പദ്ധതിയോടനുബന്ധിച്ച് ലോകത്തിന് തന്നെ മാതൃകയായ ഗ്രീൻ ആർമി ലേബർ ബാങ്ക് പോലുള്ള സംരംഭങ്ങൾ ഉത്ഭവിച്ച നാട്. കാർഷിക വിചക്ഷിണരായ ഭരണ സാരഥികൾ നേതൃത്വം കൊടുക്കുന്ന ഒരു തദ്ദേശസ്വയം ഭരണ പ്രദേശം. ആധുനിക കൃഷി സമ്പ്രദായങ്ങളും യന്ത്രവത്ക്കരണത്തിൻ്റെ സാധ്യതകളും വളരെ മുമ്പ് തന്നെ ഉപയോഗപ്പെടുത്തിയ ഈ പ്രദേശം കാർഷിക കേരള ഭൂപടത്തിൽ തൻ്റേതായ സ്ഥാനം അരയ്ക്കിട്ടുറപ്പിച്ചു.
![](/images/thumb/d/db/24023_mundathicode_village.resized.jpg/300px-24023_mundathicode_village.resized.jpg)
പൊതുസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- SCHOOL
വിദ്യാഭ്യാസസ്ഥാപനങ്ങൾ
![](/images/thumb/0/08/24023_mundathicode_temple_.jpg/300px-24023_mundathicode_temple_.jpg)
- എൻ എസ് എസ് വി എച്ച് എസ് മുണ്ടത്തിക്കോട്.
പാഠ്യേതര പ്രവർത്തനങ്ങൾ
![](/images/thumb/6/62/24023_GATE.jpg/300px-24023_GATE.jpg)
ആരാധനാലയങ്ങൾ
![](/images/thumb/6/69/24023_%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D_%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B2%E0%B4%82_festval.jpg/300px-24023_%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D_%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B2%E0%B4%82_festval.jpg)
അനുബന്ധ പ്രവർത്തനങ്ങൾ
.ജൂനിയർ റെഡ് ക്രോസ്സ്
.ഡിസിപ്ലിൻ ക്ലബ്