എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/പരിസ്ഥിതി ക്ലബ്ബ്
കുട്ടികളെ പരിസ്ഥിതിയുടെ ഭാഗമായിട്ട് വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി ക്ലബ് ആരംഭിച്ചു . വെണ്ട, പയർ,പാവൽ, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ നടുകയും ക്ലാസ് അടിസ്ഥാനത്തിൽ പരിപാലന ചുമതല ഏർപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്നു. അതോടൊപ്പം വീടുകളിൽ കുട്ടികൾ പച്ചക്കറി തോട്ടം നിർമിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പരിസ്ഥിതി ദിനം

2025 ജൂൺ മാസം 5ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ മത്സരം,റാലി,തെെ നൽകൽ എന്നീ പരിപാടികൾ നടത്തപ്പെട്ടു.ഇവയിലെല്ലാം കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു.




