കോവിഡ് 19


കണ്ണുംപൂട്ടി നടക്കല്ലേ, കോവിഡ് ഓടി നടക്കുന്നേ
 ഏറെ ശ്രദ്ധ കൊടുക്കണേ, സോപ്പാൽ കൈകൾ കഴുകേണ.
 കലി തുള്ളുന്നേ കൊറോണ വൈറസ്
 നന്നേ പൊള്ളും ചൂടും ചുമയും വന്നെന്നാൽ
 തന്നെ വൈദ്യം നോക്കാതെ

 കൈകൊടുത്താരെയും സ്വീകരിക്കാതെ
 കൈവണങ്ങീടുവാൻ ശ്രമിക്കേണമേ
 കൈലേസ് കൊണ്ട് മുഖം മറയ്ക്കേണമേ
 തുമ്മി ചുമയ്ക്കുന്ന നേരത്തു് നാം
 ഉത്സവം കൂടി ഇരിക്കല്ലേ, കണ്ണുംപൂട്ടി നടക്കല്ലേ
 കോവിഡ് ഓടിനടക്കുന്നേ, ഏറെ ശ്രദ്ധ കൊടുക്കേണേ
  സോപ്പാൽ കൈകൾ കഴുകേണേ
ഷൈലജ ടീച്ചറും മുഖ്യൻ സാറും ഡോക്ടർമാരും ചൊല്ലുമ്പോൾ
ശ്രദ്ധിച്ചങ്ങു കേൾക്കേണം, കൃത്യമായി ചെയ്യേണം
ആരോഗ്യപാലകർ ഓതീടുന്ന ആരോഗ്യശീലങ്ങൾ പാലിക്കാം
ആഘോഷ, കല്യാണ, പാർട്ടികളെല്ലാം നാളേക്കായി നീക്കീടാം
കേരള നാടിന്നായല്ലേ, കേരളമക്കളല്ലേ നാം
കണ്ണും പൂട്ടി നടക്കല്ലേ, കോവിഡ് ഓടി നടക്കുന്നേ
ഏറെ ശ്രദ്ധ കൊടുക്കേണേ, സോപ്പാൽ കൈകൾ കഴുകേണ..
                                   
                        


 

ശ്രീനന്ദ.s
5 A എസ്_എൻ_വി_എൽ_പി_എസ്_തുമ്പോളി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത