അരുതേ അരുതേ ചങ്ങാതികളേ
വീടിന് പുറത്ത് ഇറങ്ങരുതേ
വീടിന് പുറത്ത് ഇറങ്ങിയാലോ ഭീകര നൊരുവൻ
കൂടെ പോരും
അരുതേ അരുതേ ചങ്ങാതികളേ കൈകൾ ശുചിയാക്കാൻ മറക്കരുതേ
കൈകൾ ശുചിയാക്കാൻ മറന്നാലോ
അദൃശ്യനൊരുവൻ പറ്റിപ്പിടിച്ചീടും
അരുതേ അരുതേ ചങ്ങാതികളേ
മാസ്ക്ക് ധരിക്കാൻ
മറക്കരുതേ
മാസ്ക്ക് ധരിക്കാൻ മറന്നാലോ
ജീവനു തന്നെ ഭീഷണിയാണേ.
അരുതേ അരുതേ ചങ്ങാതികളേ
ആരോഗ്യ പ്രവർത്തകർ തൻ വാക്കുകൾ
ലംഘിക്കരുതേ
അവർ തൻ ചൊല്ലുകൾ ലംഘിച്ചാലോ
കൊച്ചു കേരളം തകർന്നീടും
*********
നീങ്ങാം നീങ്ങാം ചങ്ങാതികളേ
ഒരു മയോടെ നീങ്ങീടാം
പൊരുതാം പൊരുതാം ചങ്ങാതികളേ
കൊറോണയ്ക്കെതിരെ
പൊരുതീടാം.