എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മനോഹരി


 ചുറ്റിലും മരണഗന്ധമുള്ള കാറ്റടിക്കുന്നു
 ഓരോ ദിവസവും
മരിച്ചവരുടെ കണക്കറിയാനാണ്
വാർത്തകൾ തപ്പുന്നത്
ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായി മാറി നാം
മുഖം മറച്ച സുരക്ഷിതത്തിലും
 അകലങ്ങളിലും
അകത്തളങ്ങളിലും
 വേട്ടയാടപ്പെടുമോ എന്ന ഭീതിയിലാണ് നാം
തെളിനീര്കൊണ്ട് കൈകഴുകി
അഴുക്കലിയിച്ചിട്ടും
 വൃത്തി ഹീനരാവുന്നവർ
 പകലിലും രാത്രിയിലും
സമാധാനത്തിന്റെ
വെൺപ്രാവുകളാകുന്നവർ
മരിച്ചവർ
നക്ഷത്രപ്രകാശങ്ങളിൽ
 തിളങ്ങുന്നവർ.
കർമ്മങ്ങളില്ലാത്ത മരണങ്ങൾ
ആരാധനയില്ലാത്ത
ദേവാലയങ്ങൾ
ഒളിച്ചോടി പോയ ദൈവങ്ങൾ
ഭിക്ഷക്കാരില്ലാത്ത തെരുവുകൾ
വിജനമായ വീഥികൾ
വാഹനങ്ങളില്ലാത്ത നിരത്തുകൾ
ആർത്തി കെട്ടടങ്ങിയവർക്കിടയിൽ
പ്രകൃതി പുതുമണവാട്ടിയാകുന്നു.
മനോഹരിയാകുന്നു..



 

ഐഷ കെ എച്ച്
ഒൻപത് എസ് എസ് എം വി എച്ച് എസ്സ് എടക്കഴിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത