എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

ആസാദി കാ അമ്യത് മഹോത്സവ്" സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം വിദ്യാമന്ദിരത്തിൽ ഓഗസ്റ്റ് 10-ാം തീയ്യതി രാവിലെ സമുചിതമായി നടന്നു . വാർഡ് മെമ്പർ ശ്രീ ഹരീഷ്, സ്കൂൾ മാനേജർ സദ്ഭവാനന്ദസ്വാമിജി, പി ടി എ പ്രസിഡണ്ട് ശ്രീ സുധീർ, പ്രിൻസിപ്പാൾ ബിന്ദു , ഹൈസ്കൂൾ പ്രധാനാധ്യാപകൻ മനോജ് , എൽ പി പ്രധാനാധ്യാപകൻ രജിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാലയത്തിലെ ഗാന്ധി സ്മൃതി പരിസരത്ത് "ഗാന്ധി മരം" നട്ടു കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. അന്നേ ദിവസം വിദ്യാലയത്തിൽ നിന്നും റിട്ടയർ ചെയ്ത ശീമതി ജെന്നി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഗാന്ധി സ്മൃതിയിൽ പ്രത്യേകം സജ്ജീകരിച്ച വെള്ള തുണിയിൽ വിദ്യാലയത്തിലെ ഏകദേശം ആയിരത്തിലധികം വിദ്യാർത്ഥികൾ സ്വാതന്ത്രൃത്തിന്റെ കൈയ്യൊപ്പുകൾ ചാർത്തി.

ഓഗസ്റ്റ് 11-ാം തീയ്യതി 11.00 മണിക്ക് യു പി വിഭാഗത്തിൽ പെട്ട ഏകദേശം 350 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് കാൽനട ജാഥ നടത്തി. സ്കൂൾ മാനേജർ ശ്രീമദ് സദ്ഭവാനന്ദ സ്വാമിജി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ സുധീർ അവർകൾ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി. ജാഥയിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ആഗസ്ത് 12 വെള്ളിയാഴ്ച നടന്ന പ്രത്യേക ആദരണചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. അന്നേ ദിവസം ഹർഘർ തിരംഗയുടെ ഭാഗമായി 250 ഓളം വിദ്യാർത്ഥികൾക്ക് ത്രിവർണ്ണ പതാക നൽകി. കാലത്ത് അസംബ്ലിയിൽ ഭരണഘടന ആമുഖം വായിച്ചു.

ഓഗസ്റ്റ് 13-ാം തീയ്യതി ശനിയാഴ്ച രാവിലെ 9.00 മണിക്ക് ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിൽ പെട്ട 100 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിദ്യാലയ ഗ്രാമ പരിസരത്തു കൂടി സൈക്കിൾ റാലി നടത്തി. ആശ്രമാധ്യക്ഷൻ ഫ്ലാഗ് ഓഫ് ചെയ്ത സൈക്കിൾ റാലിയെ അഭിസംബോധന ചെയ്ത് വിദ്യാലയത്തിൽ നിന്നും റിട്ടയർ ചെയ്ത അധ്യാപകനും മുൻ എൻ സി സി ഓഫീസറുമായിരുന്ന ശ്രീ . ദിനേശൻ മാസ്റ്റർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഓഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വിദ്യാലയത്തിലെ പ്രിൻസിപ്പാൾ ശ്രീമതി. ബിന്ദു ടീച്ചർ പതാക ഉയർത്തി.എൻ സി സി വിദ്യാർത്ഥികളുടെ പരേഡിൽ പ്രിൻസിപ്പാൾ സല്യൂട് സ്വീകരിച്ചു സ്വീകരിച്ചു. തുടർന്ന് സ്കൂൾ മാനേജർ സദ്ഭവാനന്ദ സ്വാമിജി,പി ടി എ പ്രസിഡണ്ട് ശ്രീ സുധീർ കെ എസ്, പ്രിൻസിപ്പാൾ ശ്രീമതി ബിന്ദു ടീച്ചർ, ഹൈസ്കൂൾ പ്രധാനാധ്യാപകൻ മനോജ് മാസ്റ്റർ,എൽ പി പ്രധാനാധ്യാപകൻ രജിത്ത് മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ നാരായണൻ മാസ്റ്റർ ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. തുടർന്ന് എല്ലാവർക്കും മധുരം വിതരണം ചെയ്തു.