എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

അമ്മയാം പ്രകൃതി


കരുതലായെന്നുള്ളിൽ തുടിക്കുന്ന സ്നേഹം
പകർന്നുനല്കുമാം അമ്മയാം പ്രകൃതി.
താരാട്ടുപാട്ടിന്റെ ഇമ്പമെൻ കാതിൽ,
അലയടിച്ചുറങ്ങുന്ന രാവുകളും,
പുലരിയിൽ തെളിയുന്ന സൂര്യരശ്മികൾ,
പുണരുന്നങ്ങനെ മന്ദസ്മിതങ്ങളാൽ,
വളർത്തിയങ്ങു മർത്യനെ തൻ കൈകളാൽ,
അരുമപൊൻതളികയാം പ്രകൃതി
തഴഞ്ഞുകളഞ്ഞല്ലോരമ്മതൻ സ്നേഹം,
വെട്ടിപ്പിടിക്കുന്നു മനുജനാ സ്വത്തിനെ
അരുതാത്തതെല്ലാം ചെയ്തുപോയി,
മലിനമാക്കിയല്ലോ മണ്ണിനേം, വിണ്ണിനേം.
താളംതെറ്റിയ ഹൃത്തുമായി ജനനി,
വീർപ്പുമുട്ടുന്നു, കേഴുന്നു, പാരിനായ്.
മക്കളാംദുഷ്ടർ അറിഞ്ഞതേയില്ല
മഹാപ്രളയമായ് പെയ്തിറങ്ങിയപ്പോഴും.
പടരുന്നു രോഗമീ ഭൂഗോളമെങ്ങും
എല്ലാമാമ്മതൻ ചുടുകണ്ണുനീർ.

 

മെറിൻ സണ്ണി
9 G സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത