എസ്.ജെ.എൽ.പി സ്കൂൾ തൊമ്മൻകുത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

SJLPS Thommankuthu

കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ തൊമ്മൻകുത്തിന് തിലകക്കുറിയായി സെന്റ്‌ ജോസഫ് എൽ പി സ്‌കൂൾ 1964-ൽ പ്രവർത്തനം ആരംഭിച്ചു .ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത് .

അഭ്യസ്തവിദ്യർ കുടിയേറിയ നാട്ടിൽ സാക്ഷരതക്കുള്ള സൗകര്യം ഉണ്ടായിരുന്നില്ല ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിയെ കൂടാതെ  ഭൗതികമായ പുരോഗതിയെ കൂടി ലക്ഷ്യമാക്കി റവ .ഫാദർ ജോസഫ് പിച്ചനാട്ടിന്റെ നേതൃത്വത്തിൽ 1964 മെയ് മാസത്തിൽ  വിദ്യാലയം ആരംഭിക്കാനുള്ള അനുവാദം സർക്കാരിൽനിന്നും നേടിയെടുക്കുകയും അതേ വർഷം ജൂൺ ഒന്നാം തീയതി വിദ്യാലയം പ്രവർത്തനം ആരംഭിക്കുകയും ചെയ്യ്തു .

ഈ സ്ഥാപനത്തിന് തറക്കല്ല് ഇട്ടത് ബഹു .പിച്ചാട്ടച്ചൻ ആണെങ്കിലും ആദ്യത്തെ മാനേജർ പദവി അലങ്കരിച്ചതു റവ .ഫാ .സെബാസ്റ്റ്യൻ പുല്ലോപിള്ളിയാണ്‌ .കാളിയാർ, നെയ്യശ്ശേരി പള്ളി വികാരിമാരാണ് ഈ വിദ്യാലയത്തിന്റെ മാനേജർമാരായി ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചത് .ഇതിനു കാരണം വിദ്യാലയം തുടങ്ങി ഏതാനും വർഷങ്ങൾക്കു ശേഷമാണ് ഇവിടെ ദേവാലയം ഉണ്ടായത് എന്നത് തന്നെ .അതിനാൽ പള്ളിക്കും പള്ളിക്കൂടത്തിനും രണ്ടു പേരാണ് നിലവിലുള്ളത് .

റവ .ഫാദർ ജോർജ് മാണിയാട്ട് ,റവ .ഫാദർ വർഗീസ് കിളിയന്തറ ,റവ ഫാദർ പോൾ പെരിഞ്ചേരി ,റവ .ഫാദർ ജോർജ് വേളാച്ചേരി ,റവ .ഫാദർ തോമസ് കാട്ടാംകോട്ടിൽ തുടങ്ങിയ പ്രമുഖ വൈദികരെല്ലാം സ്കൂളിന്റെ വളർച്ചക്ക് സഹായിച്ച ആദ്യകാല മാനേജർമാരായിരുന്നു .ഇന്ന് കാണുന്ന സ്‌കൂൾ കെട്ടിടം രൂപം കൊണ്ടതും ഇവരിലൂടെ തന്നെ .

1966 -67 സ്‌കൂൾ വർഷാരംഭം മുതൽ ഈ വിദ്യാലയം കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു .ഈ സ്‌കൂളിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ .മൈക്കിൾ വി .എം ആയിരുന്നു .തുടർന്ന് പ്രഗത്ഭരായ അധ്യാപക ശ്രേഷ്ഠരിലൂടെ ഇന്ന് ആ സ്ഥാനം ശ്രീമതി സോളി ജോസഫിൽ എത്തി നിൽക്കുന്നു .ഇന്നും വിദ്യഭ്യാസ മേഖലയിൽ സെന്റ് ജോസഫ്  എൽ പി സ്‌കൂൾ മുന്നേറിക്കൊണ്ടിരിക്കുന്നു .