എസ്.കെ.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് . വടക്കൻ മൈനാഗപ്പള്ളി പച്ചംകുളത്തു വീട്ടിൽ ശ്രീ രാഘവൻ പിള്ള അവരുകളാണ് ഈ  വിദ്യാലയം ഇവിടെ സ്‌ഥാപിച്ചത്‌ . അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഈ സ്കൂളിന്റെ ഉടമസ്‌ഥാവകാശവും മാനേജരും അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി ദേവകിഅമ്മക്ക്  ആയിരുന്നു . രണ്ടായിരം ഒക്ടോബര് പതിനാറാം തീയതി ഈ സ്കൂൾ മാനേജർ ആയിരുന്ന ശ്രീമതി പ്രസന്ന കുമാരി മറ്റൊരു വ്യക്തിക്ക് വില്പന നടത്തുക ഉണ്ടായി . ആയതിനാൽ ഈ സ്കൂളിന്റെ ഉടമസ്‌ഥാവകാശവും മാനേജരും അന്നുമുതൽ ശ്രീ ഇബ്രാഹിംകുട്ടി അവരുകളിൽ നിക്ഷിപ്തമായി .

വളരെയേറെ പാവപ്പെട്ട ആളുകൾ അധിവസിക്കുന്ന ഈ പ്രദേശത്തു ഇത്തരത്തിലുള്ള ഒരു സ്കൂൾ നിലവിൽ ഉള്ളതിനാൽ വളരെ കൂടുതൽ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടനവധി ആളുകൾ  വിവിധ സർക്കാർ മേഖലകളിലും സ്വകാര്യമേഖലകളിലും  സേവനം അനുഷ്ഠിക്കുന്നു . ജഡ്ജി ,വക്കിലന്മാർ ,ഡോക്ടർമാർ , എൻജിനീർമാർ , കോളേജ് അധ്യാപകർ ,സ്കൂൾ അദ്ധ്യാപകർ , രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ സംഭാവനകളാണ് .ഈ പ്രദേശം നല്ല ഒരു സാംസകാരിക പ്രദേശമാകാൻ കാരണം ഈ വിദ്യാലയമാണ് .