ലോകത്താകെ പരന്നുപിടിച്ചു
ജീവനെടുക്കും കൊറോണ
യെന്നൊരു കൊലയാളി
നിന്നെ തുരത്താൻ ഞങ്ങൾ വരുന്നു
അകലം പാലിച്ചും, മാസ്ക് ധരിച്ചും
ശുചിത്വവുമായി ഞങ്ങൾ വരുന്നു
പ്രതിരോധിക്കാം, അതിജീവിക്കാം
നമുക്ക് നമ്മെ രക്ഷിക്കാം
ലോകത്താകെ പരന്നുപിടിച്ചു
ജീവനെടുക്കും കൊറോണ
യെന്നൊരു കൊലയാളി
പുറത്തു പോയി വരുമ്പോഴെല്ലാം
കൈകൾ നന്നായ് കഴുകേണം
മരുന്നില്ല,വാക്സിനുമില്ല അതിനാൽ
നമ്മൾ കരുതലോടെ ഇരിക്കേണം
പേടി വേണ്ട ഭീതി വേണ്ട
ജാഗ്രതയോടെ ഇരിക്കേണം
ലോകത്താകെ പരന്നുപിടിച്ചു
ജീവനെടുക്കും കൊറോണ
യെന്നൊരു കൊലയാളി
ജാതിയില്ല മതമില്ല
ഒന്നായ് നമ്മൾ പൊരുതേണം
അറിവിൻ ആശയമറിയേണം
അറിവുകേട് കാട്ടാതെ
അതിജീവിക്കാം കൊറോണയെ