എസ്.എൻ.യു.പി.എസ് കുണ്ടഴിയൂർ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഞാൻ കൊറോണ. ചൈനയിലെ വുഹാനിൽ നിന്നാണ് ഞാൻ യാത്ര തുടങ്ങിയത്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലൂടെയും ഞാൻ സഞ്ചരിച്ചു. ലോകത്തുള്ള അനേകം അനേകം സസ്യങ്ങളേയും മറ്റു മൃഗങ്ങളെയും പക്ഷികളേയും തന്റെ സ്വാർത്ഥ താത്പാര്യങ്ങൾക്ക് വേണ്ടി മെരുക്കി കൂട്ടിലാക്കുയും, കൊല്ലുകയും ചെയ്യുന്ന അഹങ്കാരിയായ മനുഷ്യരെ എനിക്ക് നശിപ്പിക്കാൻ കഴിഞ്ഞു. ഞാൻ സഞ്ചരിച്ച് സഞ്ചരിച്ച് ഇന്ത്യ രാജ്യത്തും എത്തി. ഒടുവിൽ കേരളത്തിലും എത്തി എന്നാൽ അവിടത്തെ ജനങ്ങളിൽ പ്രവേശിക്കാൻ എനിക്ക് ധാരാളം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. അവർ ജനത കർഫ്യു ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒത്തുകൂടൽ ഒഴിവാക്കി. കൂടാതെ മാസ്ക്ക് ധരിച്ചും , സോപ്പ്, Sanitizer തുടങ്ങിയവ ഉപയോഗിച്ച് കൈകൾ കഴുകിയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ചും യാത്രകൾ ചെയ്യുമ്പോൾ മൂക്ക്, കണ്ണ് , വായ എന്നി ഇടങ്ങൾ തൊടാതെയും എന്നെ അകറ്റി നിർത്തി. Break the chain, stay home stay safe എന്ന മുദ്രവാക്യങ്ങൾ കൃത്യമായി പാലിച്ചു. അതുപോലെ തന്നെ രോഗം ബാധിച്ചവരെ ആരോഗ്യ വകുപ്പ് മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിച്ച് പരിചരിച്ചു വരുന്നു. പോലീസ് ഉദ്ദോഗസ്ഥർ ജനങ്ങളെ പൊതുസ്ഥലങ്ങളിൽ യാത്ര ചെയ്യുന്നത് നിയന്ത്രിക്കുന്നു. അതുകൊണ്ട് എനിക്ക് മലയാളികളുടെ ഇടയിൽ വ്യാപിക്കാൻ കഴിഞ്ഞില്ല ആയതിനാൽ ഞാൻ കേരളത്തിൽ നിന്ന് മടങ്ങുകയാണ്. മറ്റൊരു സ്ഥലം കണ്ടുപിടിക്കാൻ നോക്കട്ടെ ...
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം