എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ദുരന്തങ്ങൾ പലതരം വഴികളോ ദുഷ്കരം
കേൾക്കുന്നു ചുറ്റിലും കൂട്ടനിലവിളി
ഓടുന്നു ഞാൻ എന്റെ ജീവിത യാത്രയിൽ
കാണുന്നു മാറാ രോഗത്തിൻ വിലാപങ്ങൾ
വ്യാജ നിർമ്മാണത്തിൽ കേമന്മാരായവർ
വ്യാജമല്ലാത്തൊരു രോഗം ഉണർത്തവേ
ലോകമതാകവേ നടുങ്ങിവിറപൂണ്ടു
മരവിച്ച ദേഹങ്ങൾ കുന്നുകൂടുന്നുന്നിതാ
എവിടെയും ആരെയും കാണാത്ത കൂരിരുൾ
റോഡുകൾ, തീരങ്ങൾ വിജനമായീടുന്നു
ലാത്തികൾ വീശുന്ന പോലീസുകാർ മുമ്പിൽ
ബോധം ഇല്ലാത്തവർ ഓടിയൊളിക്കുന്നു
ലോകം മുഴുവനും ലോക്കുകൾ ആകുമ്പോൾ
ജനജീവിതമെല്ലാം വീട്ടിൽ ഒതുങ്ങുന്നു
ഒരുനാൾ തുറന്നിടും എന്ന പ്രതീക്ഷയിൽ
സർവ്വരും ഭവനത്തിലേക്ക് ചുരുങ്ങുന്നു
മുറുകുന്ന രോഗത്തിൻ ചങ്ങലവട്ടകൾ
ഇളകുന്നു കാറ്റിതിൽ ആടിയുലയുന്നു
മുറുകുന്ന ചങ്ങല ബന്ധനമേകുമ്പോൾ
ഡ്രോണുകൾ മാനത്തുനിന്നിറങ്ങീടുന്നു
എല്ലാവരും വ്യാധി മുക്തിനേടീടുമ്പോൾ
ആരോഗ്യകേന്ദ്രങ്ങൾ ആനന്ദിച്ചീടുന്നു
ദൈവകൃപയതാൽ രോഗത്തിൽ ചങ്ങല
കണ്ണികൾ ഒരുമയാൽ മറികടക്കുന്നിതാ.....
 


ആൻ മേരി സാജൻ
10 എച്ച് എസ് പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത