എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി അമ്മയാണ്. പ്രകൃതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. എവുടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായതെല്ലാം പ്രകൃതിയായ അമ്മ എവിടെ ഒരുക്കിവെച്ചിരിക്കുന്നു. മനുഷ്യർ അതിനെ ചുഷണം ചെയ്യുന്നു. അതിന്റെ ഫലമാണ് പരിസ്ഥിതിനാശം. ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും അനുഭവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട് എന്ന സങ്കല്പമാണ് പരിസ്ഥിതി ദിനത്തിന്റെ കാതൽ. വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് സംരക്ഷിക്കുന്ന തരത്തിലായിരിക്കണം വികസനം നടത്തേണ്ടത്. ഇതിന്റെ ഫലമായി ചൂടിന്റെ വർധന, കാലാവസ്ഥയിലെ മാറ്റം എന്നീ പ്രശ്നങ്ങൾക്ക് മനുഷ്യരെ അലട്ടുന്നത്. അനിയന്ത്രിതമായ വായുമലിനീകരണം മൂലം ധാരാളം ആരോഗ്യപ്രശ്നങ്ങൾ മനുഷ്യർ അനുഭവിക്കേണ്ടി വരുന്നുണ്ട്. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. പ്ലാസ്റ്റിക് ഉപയോഗം വലിയൊരു ഭീഷണിയായി വരുന്നുണ്ട്. അതിന്റെ ഉപയോഗം കുറച്ചുക്കൊണ്ട് ഭൂമിയെ സംരക്ഷിക്കേണ്ടതും പരിസ്ഥിതിയുടെ പച്ചപ്പ് നിലനിർത്താൻ ധാരാളം മരങ്ങൾ വെച്ചുപിടിപ്പിക്കുകയും വേണം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തി അടുത്ത തലമുറക്ക് കൈമാറേണ്ടത് നമ്മുടെ ആവശ്യമാണ്.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം