എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

ഒത്തുചേർന്ന ലോകവും, ഒത്തുകൂടി കേരളവും കോവിഡെന്ന മാരിയെ തുരത്തുവാൻ ശ്രമിച്ചു നാം. കോവിഡിന്റെ മുന്നിലിന്നു ഒട്ടുമേ പകച്ചിടാതെ പൊരുതിടും -
നാം ധൈര്യമോടെ കോവിഡെന്ന മാരിയെ

ജാതിയില്ല മതവുമില്ല രാഷ്ട്രീയഭേതമില്ല
ധൈര്യമോടെ തുരത്തിടും നാം കോവിഡെന്ന മാരിയെ, ദൈവത്തിന്റെ സ്വന്തം നാടിത് കേരളമെന്ന നാടിത്

കർമനിരതരായവർക്കു മുന്നിലായി ഭയന്ന് മെല്ലെ പിന്തിരിഞ്ഞു പാഞ്ഞിടുന്നു കോവിഡെന്ന മാരിയും. അശരണർക്കും അഹതികൾക്കും ആസ്രയം കൊടുത്തുകൊണ്ട് നേടി നമ്മൾ മാനവർക്ക് രോഗമുക്ക്തി ഇന്നിതാ.

ഒപ്പമുണ്ട് നമ്മളെയെന്നും ചേർത്തു നിർത്തി - ഞങ്ങളെ അല്ലലൊട്ടുമേ വരാതെ കാത്തിടുന്നു സർക്കാരും(2)

ഒത്തുചേർന്നലോകവും, ഒത്തുകൂടി കേരളവും കോവിഡെന്ന മാരിയെ തുരത്തുവാൻ ശ്രമിച്ചു നാം. തുരത്തുവാൻ ശ്രമിച്ചു നാം .......
 

സഞ്ജന . കെ . ജെ
5 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത