എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/പ്രവർത്തനങ്ങൾ/2025-26/സെപ്റ്റംബർ

സെപ്റ്റംബർ

അധ്യാപകദിനം ആചരിച്ചു

 
അധ്യാപക ദിനം

ഈ വർഷം റിട്ടയർ ആകുന്ന  അധ്യാപകരെയും

ഹെഡ്മിസ്ട്രസിനെയും ആദരിച്ചു കൊണ്ടാണ്

അധ്യാപക ദിന ആചരണത്തിന് തുടക്കമിട്ടത്.

ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറി അധ്യാപക ദിന

സന്ദേശം നൽകി. എല്ലാ അധ്യാപകർക്കും

കുട്ടികൾക്കും പൂക്കൾ നൽകുകയും  പ്രതീക്ഷയുടെ

പ്രതീകമാകുന്ന മെഴുകുതിരികൾ നൽകുകയും ചെയ്തു. കുട്ടികൾ അധ്യാപക ദിന സന്ദേശം പരത്തുന്ന

നൃത്തവും ഗാനവും അവതരിപ്പിച്ചു.

കൈത്താങ്ങ്

 

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്നതിനായി തൃശ്ശൂർ യു. ആർ.സി യിൽ നിന്ന് വരികയും കുട്ടികൾക്ക് പ്രചോദനമായ ക്ലാസ് നൽകുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ്

2025-2026 അക്കാദമിക വർഷത്തിലെ

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് തൃശ്ശൂർ

 
22053 ലിറ്റിൽ കൈറ്റ്സ്

ഹോളി ഫാമിലി സ്കൂളിൽ നടത്തി. ആർ.പിയായ ശ്രീ.ജിനു ഗോപാൽ

കുട്ടികൾക്ക് ക്ലാസ്സിന് നേതൃത്വം നല്കി.

പത്താം ക്ലാസ് വിനോദയാത്ര

2025-26 അധ്യയന വർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനികളുടെ 

 
22053 പത്താം ക്ലാസ് വിനോദയാത്ര

വിനോദ യാത്ര മൈസൂർ,നിലമ്പൂർ എന്നിവിടങ്ങളിലേക്ക്

ആയിരുന്നു.10/09/2025 വ്യാഴാഴ്ച ആരംഭിച്ച യാത്ര വിജയകരമായി പൂർത്തിയാക്കിക്കൊണ്ട് 20/09/2025 ശനിയാഴ്ച

വിദ്യാലയത്തിലേക്ക് തിരിച്ചെത്തി. കുട്ടികളും അധ്യാപകരും ഒരുപോലെ ആസ്വദിച്ച ഈ യാത്ര മനോഹരമായി തീർന്നു.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ

 
സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ പ്രതിജ്ഞ

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ യുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ എടുത്തു.

സാങ്കേതിക വിദ്യയുടെ ഭാവി ശില്പികളായ കുട്ടികൾ സൈബർ ലോകത്തിലെ ഉത്തരവാദിത്വമുള്ള

പൗരന്മാർ ആകാമെന്ന്  പ്രതിജ്ഞയെടുത്തു.



 കുട്ടികൾ നിർമ്മിച്ച ട്രാഫിക് ലൈറ്റും ഡിസ്കോ ലൈറ്റും.

 
കുട്ടികൾ നിർമ്മിച്ച ട്രാഫിക് ലൈറ്റും ഡിസ്കോ ലൈറ്റും.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേയുടെ ഭാഗമായി ആർഡിനോ കിറ്റ് ഉപയോഗിച്ച്

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ട്രാഫിക് ലൈറ്റും  ഡിസ്കോ ലൈറ്റും നിർമ്മിച്ച്

പ്രദർശിപ്പിച്ചു. പ്രദർശനം കാണാൻ എത്തിയ മറ്റു കുട്ടികൾക്ക് 

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അവയുടെ പ്രവർത്തനം വിവരിച്ചു കൊടുക്കുകയും ചെയ്തു.




പോസ്റ്റർ നിർമ്മാണ മത്സരം

 
പോസ്റ്റർ നിർമ്മാണ മത്സരം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.

കുട്ടികൾ അതിൽ സജീവമായി പങ്കെടുത്തു.