ഒക്ടോബർ

വിദ്യാരംഗം സർഗോത്സത്തിൽ ഹോളി ഫാമിലി

 
വിദ്യാരംഗം സർവോത്സവം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ 4/10/2025 ശനിയാഴ്ച സെന്റ് ക്ലയേഴ്സ്  സ്കൂളിൽ വച്ച് നടത്തിയ സർഗോത്സവത്തിൽ കുട്ടികൾ പങ്കെടുത്തു. യുപി വിഭാഗം അഭിനയത്തിൽ മീനാക്ഷി വി എ യും ഹൈസ്കൂൾ വിഭാഗത്തിൽ ജ്വാല റോസ് ബി യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം നാടൻപാട്ടിൽ ശിവപ്രിയ കെ യു രണ്ടാം സ്ഥാനം നേടി. ഹൈസ്കൂൾ ചിത്രരചനയിൽ നീനു എസ് എ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ കവിതാരചനയിൽ ശിവപ്രിയ ആർ മേനോൻ രണ്ടാം സ്ഥാനത്തിന് അർഹയായി. ഹൈസ്കൂൾ വിഭാഗം പുസ്തകസ്വാദനത്തിൽ എയ്മി എം ജോഷി രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുട്ടികൾക്ക് എല്ലാവർക്കും ഈ പരിശീലന പരിപാടിയും മത്സരങ്ങളും മികച്ച അനുഭവമായി മാറി.

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്

 
മയക്കുമരുന്നിനെതിരെയുള്ള പ്രചോദന ക്ലാസ്

ഒക്ടോബർ 13 തിങ്കളാഴ്ച തൃശ്ശൂർ ഹോളി ഫാമിലി വിദ്യാലയത്തിൽ സ്കൂൾ പ്രൊട്ടക്ഷൻഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിംഗിൽ തൃശൂർ ഈസ്റ്റ് GASI മോഹൻ കുമാർ സർ,CPO ജസ്റ്റിൻ ജോണി സർ, GSCPO രതീഷ് വി ആർ സർ എന്നിവരുടെ  സാന്നിധ്യം ഉണ്ടായിരുന്നു. GASI മോഹൻകുമാർ സർ ( നാർക്കോട്ടിക് സെൽ ) കുട്ടികൾക്ക് ലഹരിക്കെതിരെ ബോധവൽക്കരണക്ലാസ്സ് നൽകി . വളരെ ലളിതവും രസകരമായ രീതിയിൽ  ലഹരിക്കെതിരെ മോഹൻ കുമാർ സർ കുട്ടികളോട്സംവദിച്ചു. ലഹരിക്കെതിരെ കുട്ടികൾ സംഘടിപ്പിച്ച റോൾപ്ലേയും അവതരിപ്പിച്ചു.


ശാസ്ത്രമേളയിലെ വിജയത്തിളക്കത്തിൽ ഹോളി ഫാമിലി

 
ശാസ്ത്രമേളയിലെ വിജയത്തിളക്കത്തിൽ ഹോളി ഫാമിലി

തൃശ്ശൂർ: ഹോളി ഫാമിലി  വിദ്യാലയം ഈ വർഷത്തെ തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാതല സ്കൂൾ ശാസ്ത്രമേളയിൽ അഗ്രിഗേറ്റ്  മൂന്നാം സ്ഥാനം സ്വന്തമാക്കി. ഹൈസ്കൂൾ വിഭാഗം വർക്ക്‌ എക്സ്പീരിയൻസ് മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗം മൂന്നാം സ്ഥാനവും നേടി.ഗണിതമേളയിൽ ഓവറോൾ യുപി വിഭാഗം  ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സോഷ്യൽ മേളയിൽ ഓവറോൾ യുപി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും രണ്ടാം സ്ഥാനം ലഭിച്ചു. സയൻസ് മേളയിൽ ഹൈസ്കൂൾ വിഭാഗത്തിനും യുപി വിഭാഗത്തിനും ഓവറോൾ മൂന്നാമതായി.

സ്റ്റേറ്റ് ശാസ്ത്രമേളയിലും

ഹോളി ഫാമിലിയുടെ തിളക്കം

 
സ്റ്റേറ്റ് ശാസ്ത്രമേളയിൽ ഹോളി ഫാമിലിയുടെ തിളക്കം

തൃശ്ശൂർ: കോട്ടയത്ത് വച്ച് നടന്ന സംസ്ഥാനതല ശാസ്ത്രമേളയിൽ തൃശ്ശൂരിനെ പ്രതിനിധീകരിച്ച് സയൻസ് മാഗസിൻ കോമ്പറ്റീഷനിൽ പങ്കെടുത്ത ഹോളി ഫാമിലി വിദ്യാലയം 'എ ഗ്രേഡ്' കരസ്ഥമാക്കി. തൃശ്ശൂർ ജില്ലാതല ശാസ്ത്രമേളയിൽ സയൻസ് മാഗസിൻ ഇനത്തിൽ രണ്ടാം സ്ഥാനം നേടിയാണ് സംസ്ഥാന തലത്തിലേക്ക് പങ്കെടുത്തത്. ഹോളി ഫാമിലി വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി കളായ ആഗ്നസ് മേരി ആന്റോ, കാതറിൻ ജോഷി, മരിയാ തെരെസ് റ്റി, ഷഹ്സീന കെ എസ്, ശ്രേയസി കെ വി എന്നിവരാണ് ഈ വിജയത്തിന് അർഹരായത്.

നാഷണൽ റോൾപ്ലേ കോമ്പറ്റീഷൻ

തൃശ്ശൂർ: ഹോളി ഫാമിലി വിദ്യാലയം തൃശ്ശൂർ ജില്ലാതല നാഷണൽ റോൾപ്ലേ കോമ്പറ്റീഷനിൽ രണ്ടാം സ്ഥാനത്തിന് അർഹരായി.