എം.വി.എൽപി.എസ്. മാന്തറ/അക്ഷരവൃക്ഷം/പച്ചപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചപ്പ്

ഇന്നു നമ്മുടെ കേരളത്തിലെന്നല്ല മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും കൂടുതൽ കൃഷിയിടങ്ങളും തരിശുഭൂമി ആയി കിടക്കുകയാണ് ആണ്. അതിനു കാരണങ്ങൾ പലതാണ് അതിലേക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. പ്രധാനമായും യും മനുഷ്യന്റെ ജീവിതരീതിയാണ് കാരണം. ഇന്നത്തേത് ഫാസ്റ്റ് ഫുഡിന്റെ കാലമാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒരു ശീലമായി കഴിഞ്ഞിരിക്കുന്നു. ഇന്ന് എല്ലാവർക്കും തിരക്കാണ് ആർക്കും ഒന്നിനും സമയമില്ല സ്വന്തം മാതാപിതാക്കളെ പോലും നോക്കാൻ സമയമില്ലാത്തവർ കൃഷി ചെയ്യുന്നില്ല എന്നതിൽ അതിശയോക്തിയില്ല വിവരസാങ്കേതികവിദ്യ അതിവേഗം പടർന്നുപന്തലിച്ച ഒരു ലോകമാണ് ഇന്ന് നമ്മുടേത്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിന്റെ അടിമകളാണ് ഇവിടെ കൃഷിയെ പറ്റി ചിന്തിക്കാൻ ആരും മെനക്കെടാറില്ല. ഇതിന്റെ പരിണിതഫലം അതി ഭയാനകമാണ് ജലക്ഷാമം, ഭക്ഷണക്ഷാമം, മണ്ണൊലിപ്പ്, മണ്ണിന്റെ ഫലപുഷ്ടി നഷ്ടപ്പെടൽ എന്നിവ ഇതിന്റെ പ്രധാന സംഭാവനകളാണ്. ശരിയായ ബോധവൽക്കരണത്തിലൂടെ മാത്രമേ നമുക്ക് ഇതിലേക്ക് തിരിച്ചുവരാൻ ആകൂ. ഇനി കൃഷിവകുപ് വളരെ പ്രാധാന്യത്തോടെ ആണ് ഈ പ്രശ്നം കാണുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി വിവിധ തരം പ്രവർത്തനങ്ങളും സഹായങ്ങളും നൽകുന്നുണ്ട് അതിന്റെ ഫലമായി നമ്മുടെ വിദ്യാലയങ്ങളും കൃഷിയിടങ്ങളിലും പച്ചപ്പ് കണ്ടുതുടങ്ങിയിരിക്കുന്നു ഈ പ്രവർത്തനം നിലയ്ക്കാത്ത ഇരിക്കട്ടെ എന്നും ത്വരിതഗതിയിൽ നടക്കട്ടെ എന്നും നമുക്ക് പ്രാർത്ഥിക്കാം.

ആദിത്യ ബി
4 A എം.വി.എൽപി.എസ്. മാന്തറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം