എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ചരിത്രം
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....
കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
മേടയിൽ ശ്രീ. കെ.ജോർജ് ആദ്യ പ്രഥമാധ്യാപകനായിരുന്ന ഈ സരസ്വതീക്ഷേത്രം 1926 ൽ ഒരു പൂർണ മിഡിൽ സ്കൂളായി. 1928 ൽ പുതിയ കെട്ടിടം നിർമിക്കുകയും 1935 ൽ തിരുവല്ല നിക്കോൾസൺ സ്കൂൾ അതിന്റെ ജൂബിലി സ്മാരകമായി ഈ സ്കൂൾ ഏറ്റെടുക്കുകയും ചെയ്തു.
1948 ൽ സ്കൂളിന്റെ രജത ജൂബിലിയുടെ സ്മാരകമായി 1950 ൽ ഹൈസ്കൂളായി ഉയർത്തപ്പെടുകയും സ്കൂൾ മാനേജ്മെന്റ് മാർത്തോമ്മാ സേവികാസംഘത്തെ ഏൽപ്പിക്കുകയും ചെയ്തു. ശേഷം 1960 ൽ കോർപ്പറേറ്റ് മാനേജ്മെന്റിൽ ചേർന്നു.1995 ൽ ഇവിടെ ഇംഗ്ലീഷ് മീഡിയം പാരലൽ ക്ലാസുകൾ ആരംഭിച്ചു.
സ്കൂളിന്റെ സപ്തതി സ്മാരകമായി 8 ക്ലാസ് മുറികളുള്ള ഒരു ഇരുനില കെട്ടിടം പണി കഴിപ്പിച്ചു. പ്ലാറ്റിനം ജൂബിലി സ്മാരകമായി പണികഴിപ്പിച്ച കെട്ടിടം അഭി. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൂദാശ ചെയ്തു.
2012-2013 സ്കൂളിന്റെ നവതി വർഷമായിരുന്നു. ജീവകാരുണ്യ പ്രവർത്തങ്ങൾ, വിദ്യാർഥിനികൾക്ക് ഓവർക്കോട്ട് യൂണിഫോം, പൂർവ അധ്യാപക - വിദ്യാർഥി സംഘടന 'ഓർമ്മക്കൂട്ടം' രൂപീകരണം തുടങ്ങിയവ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടു.
കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേള, സ്കൂൾ കലോത്സവ , ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.റ്റി. മേളകളിലും, വിദ്യാരംഗസാഹിത്യോത്സവത്തിലും മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവയ്ക്കുന്നു.
2022 സ്കൂളിന്റെ ശതാബ്ദി വർഷമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |