പുസ്തക താളുകൾ മനസ്സിൽ പതിപ്പിച്ച് ,
പരീക്ഷയെ നേരിടാൻ
ഒരുങ്ങി നിന്നു ഞാൻ.
അന്നു വേനലവധി തൻ തുടക്കമെന്നു അറിഞ്ഞു ഞാൻ
ഉത്സാഹഭരിതയായ് നിന്നു പോയി,
കളിയും ചിരിയും കിനാവു കണ്ടു
ഞാൻ,എങ്കിലും ; വിധിയെന്നെ വീട്ടു
,തടങ്കലിൽ പൂട്ടിയിട്ടെന്നെ നിഷ്കാരുണ്യമോടെ.
ഖേദമോടെ ജനാല തൻ സ്ഫടിക പ്രതലത്തിൽ,
നോക്കിയിരിപ്പൂ ഞാൻ എൻ കളിസ്ഥലത്തെ .
നാലു ചുവരുകളിൽ കൊറോണ
ഞെക്കി ഞെരിച്ചെൻ്റെ അവധിക്കാലം.
വിദ്വേഷമാണ് എനിക്കു കൊറോണയോട് ,
ആയിരം കുഞ്ഞി കിടാങ്ങൾ തൻ സ്വപനം
ഊതി കെടുത്തിയ പൂതനയോട്.
ലോകത്തെ ഒന്നിച്ചു ബന്ധിച്ച
കൊറോണയെ കുത്തികെടുത്തുവാൻ
യജ്ഞിക്കും ആതുര - രംഗത്തോട്
എനിക്കു അഭിമാനച്ചാർത്ത് .
വേനലവധി പാഴായി പോയാലും,
ഞാനുമൊരു പോരാളി,
കൊറോണ ക്കെതിരെ
ഒരു പോരാളി ഞാൻ,
വേനലവധി പോർക്കളമാക്കും
ഒരു പോരാളി ഞാൻ