എ യു പി എസ് ദ്വാരക/ Help Deskസൻമാർഗ പഠനം
മാനവികതയുടെ ഈണവും, താളവും തെറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ സ്വഭാവരൂപികരണത്തിനായ് ക്ലാസുകളിൽ സൻമാർഗ പാഠം പഠിപ്പിക്കുകയും, തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. മുതിർന്ന കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗും നൽകി വരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകളും നൽകി വരുന്നു. സ്കൂളിൽ പരാതിപ്പെട്ടി സ്ഥാപിക്കുകയും ആഴ്ചയിലൊരിക്കൽ അധ്യാപകരുടെ നേതൃത്വത്തിൽ പെട്ടി തുറന്ന് പരാതികൾ വേണ്ട രീതിയിൽ പരിഹരിക്കുന്നു. വിദ്യാലയത്തിലെ ലഹരി വിമുക്ത ക്ലബിന്റെ പ്രവർത്തന ഫലമായി കുട്ടികളിൽ മിഠായി വാങ്ങുന്ന ശീലം പാടേ ഇല്ലാതായി. ജന്മദിനത്തിന് കുട്ടികൾ വിദ്യാലയ അങ്കണത്തിൽ വൃക്ഷത്തൈ നടുകയും സഹായ നിധിയിലേക്ക് സംഭാവന നൽകുകയും ചെയ്യുന്നു. ജൻമദിനം ആഘോഷിക്കുന്ന എല്ലാ കുട്ടികളുടേയും ഫോട്ടോ പതിച്ച ആശംസാ കാർഡ് school blog ൽ പ്രദർശിപ്പിക്കുന്നു. ഈ വർഷം സ്കൂൾ സഹായ നിധിയിൽ നിന്ന് 20000 രൂപ ചികിൽസാ സഹായമായി നൽകി.