തകർക്കണം തകർക്കണം
നമ്മളീ കൊ റോണ തൻ -
കണ്ണിയെ തുരത്തണം
തുരത്തണം നമ്മളീ
ലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടും
മുന്നിൽ നിന്നു പട നയിച്ച്
കൂടെയുണ്ട് പോലീസും
ഒരുമയോടെ കൂടെ നിന്ന്
ഈ വിപത്തിനെ ചെറുത്തീടാം
മുഖത്തു നിന്ന് പുഞ്ചിരി
മാഞ്ഞിടാതെ നോക്കിടാം
മാസ്കു കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം
കൈ കഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം
വെറുതെയുള്ള ഷോപ്പിംഗുകൾ
വേണ്ട നമ്മൾ നിർത്തിടും
പുറത്തു പോയി വീട്ടിൽ വന്ന്
അംഗശുദ്ധി ചെയ്തിടാം.
തകർക്കണം തുരത്തണം
നമ്മളീ കൊറോണ യെ
വൃദ്ധനും കുഞ്ഞുങ്ങളും
വീടൊരുങ്ങി നിൽക്കണം.
ഒരുമയോടെ കരുതലോടെ
നാടിനായി നീങ്ങിടാം.
തകർത്തിടാം നമ്മളിൽ -
നിന്നീ മാരിയെ
തുരത്തിടാം നാട്ടിൽ നിന്ന് -
നിലനിൽക്കുമീ ഭീതിയെ
തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം.
തുരത്തണം നമ്മളീ
ലോകഭീതിയെ കൊറോണ ഭീതിയെ.