എ.യു.പി.എസ് എറിയാട്/ചരിത്രം
വണ്ടൂർ ഉപജില്ലയിലെ ഏറ്റവും വലിയ യു.പി സ്കൂളാണ് എറിയാട് എ.യു.പി സ്കൂൾ. തിരുവാലി പഞ്ചായത്തിലെ ഏഴാം വാർഡായ കണ്ടമംഗലത്തിൽ ഉൾപ്പെട്ട എറിയാട് പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. വണ്ടൂർ - മഞ്ചേരി മെയിൻ റോഡിനോട് ചേർന്ന എല്ലാവർക്കും എത്തിച്ചേരാവുന്ന ഗതാഗത സൗകര്യമുള്ള സ്ഥലമാണിത്.
1957 ൽ എൽ.പി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. എ.എൽ. പി സ്കൂൾ എറിയാട് എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തിന് അന്ന് തുടക്കം കുറിച്ചത് എറിയാടിലെ പൗര പ്രമുഖൻ ആയ കെ.ടി കുഞ്ഞുമുഹമ്മദ് ആയിരുന്നു. കുഞ്ഞാൻ എന്ന പേരിലറിയപ്പെട്ടിരുന്ന അദ്ദേഹം തന്നെയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജറും.പിന്നീട് ഇടക്കാലത്ത് സ്കൂളിന്റെ നടത്തിപ്പ് ..... ട്രസ്റ്റ് ഏറ്റെടുത്തു. ഫാദർ കത്ബർഗ് ആയിരുന്നു മാനേജർ. അദ്ദേഹം മാനേജറായ 1977-ലാണ് സ്കൂൾ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂൾ ആയി മാറുന്നത്.അന്ന് മുതലാണ് എറിയാട് എ.യു.പി സ്കൂൾ എന്ന നാമത്തിൽ ഈ വിദ്യാലയം പ്രശസ്തമാകാൻ ആരംഭിച്ചത്. 1982 ശാന്തപുരം ഇസ്ലാമിക് മിഷൻ ട്രസ്റ്റ് സ്കൂൾ ഏറ്റെടുത്തു.മലപ്പുറം ജില്ലയിൽ പ്രശസ്തമായ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽനോട്ടം നടത്തുന്ന ട്രസ്റ്റിനു കീഴിൽ എ.യു.പി.എസ് എറിയാട് വന്നതോടെ സ്കൂളിൻറെ അക്കാദമികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് വേഗം കൈവരിച്ചു. വളരെ പെട്ടെന്ന് തന്നെ എല്ലാ മേഖലകളിലും മികച്ചുനിൽക്കുന്ന വണ്ടൂർ സബ് ജില്ലയിലെ സ്കൂളായി എ.യു.പി.എസ് എറിയാട് മാറി.പല രംഗങ്ങളിൽ കഴിവും മികവും തെളിയിച്ച അധ്യാപകരുടെ സാന്നിധ്യവും ഈ വളർച്ചയ്ക്ക് പിന്നിലുണ്ട്. 2021-22 അധ്യയനവർഷം എൽ.പി - യു.പി സെക്ഷനുകളിലായി 1460 വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
പി.കെ ഇബ്രാഹിം മൗലവി ,എ.കെ അബ്ദുൽ ഖാദർ മൗലവി, കെ.കെ മമ്മുണ്ണി മൗലവി ,കെ.എം അബ്ദുൽ അഹദ് തങ്ങൾ, എ.ഐ അബ്ദുൽ അസീസ് എന്നിവർ വിവിധ കാലങ്ങളിൽ സ്കൂൾ മാനേജർ ഉത്തരവാദിത്വം വഹിച്ചവരാണ്.നിലവിൽ മാനേജർ വി.കെ അലി ആണ്.
പി. കല്യാണിക്കുട്ടി ടീച്ചർ, മുഹമ്മദലി മാസ്റ്റർ, അബ്ദുൽ അസീസ് മാസ്റ്റർ, പി.ടി എബ്രഹാം മാസ്റ്റർ മാസ്റ്റർ,മായിൻകുട്ടി മാസ്റ്റർ ,അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവരാണ് വിവിധ കാലങ്ങളിൽ പ്രധാന അധ്യാപക ഉത്തരവാദിത്വം വഹിച്ചവർ. കെ പി അബ്ദുസ്സലാമാണ് നിലവിലെ ഹെഡ്മാസ്റ്റർ. നിലവിൽ 44 അധ്യാപകരും ഒരു പ്യൂണും ആണ് സ്കൂളിൽ സ്ഥിര ജീവനക്കാരായ വർക്ക് ചെയ്യുന്നത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |