എ.യു.പി.എസ്.മനിശ്ശേരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഇനിയൊരു ദുരന്തം വരുമോ
ഈ ഭൂമിയിൽ എന്നറിയാതെ
നാം ഇരുന്ന കാലം
പ്രളയം മറന്നവേളയിൽ വന്നല്ലോ
കൊറോണയെന്ന ആ മഹാമാരി.
എല്ലാം പൊടുന്നനെ
നിന്നൊരാവേളയിൽ ഓർത്തു ഞാൻ
പലതും ഒരേ നിമിഷം.
അച്ഛൻ വരുന്നതും കാത്തിരുന്ന നാൾ
വന്നതോ വലിയൊരു ദുരന്തകാലം
ഞങ്ങൾക്കായ് പ്രവാസിയായി തീർന്നൊരാ-
അച്ഛനെ ദിവസവും ഓർത്തു ഞാൻ ഏറെനേരം..
അച്ഛനെയോർത്തു വിതുമ്പുമെൻ
അമ്മതൻ കണ്ണീരും ഞാനറിഞ്ഞനേരം
മകൾക്കായ് ദൂരെ പോകേണ്ടി വന്നയെൻ
ഗുരുനാഥയേയും ഓർത്തനേരം
അങ്ങനെ എത്രപേർ എന്നറിയാതെ
ഞാൻ വിലപിച്ച നേരം ഏറെയേറെ.
ഒന്നുമറിയാതെ വീട്ടിനുള്ളിൽ ഉണ്ടും
ഉറങ്ങിയും കളിച്ചും പഠിച്ചും കഴിഞ്ഞകാലം
പച്ചക്കറിയും പൂച്ചെടികൾ നട്ടും
വീടു ശുചീകരിച്ചകാലം
ചക്കയെ മാങ്ങയെ സ്നേഹിച്ച കാലം
ചെറിയൊരാശ്വാസമായി എൻ മുന്നിൽ
ഫോണും ഇന്റർനെറ്റ് കോളും മാത്രം.
ആളും അരങ്ങുമില്ലാത്ത വേളയിൽ
ശൂന്യമായി തീർന്നൊരാ വീഥികൾ.
കൂട്ടരെ, നാം പഠിച്ചു പലതും
മറക്കല്ലേ പാഠം ഒരിക്കലും നാം.
ഒന്നിച്ചു നിന്നിട്ടു മുന്നേറാം
നല്ലൊരു നാളേക്കായ്
പ്രാർത്ഥനയോടെ, കരുതലോടെ.

ശ്രീലക്ഷ്മി എം
3 A എ.യു.പി.എസ്.മനിശ്ശേരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത