എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം

കൊറോണ (കോവിഡ് 19) എന്ന മഹാമാരി വന്നിട്ടും യാതൊരു ഭയവുമില്ലാതെ അതിനെ നേരിട്ടു കൊണ്ടിരിക്കുകയാണ് എൻ്റെ നാട് . ചൈനയിലെ വുഹാനിൽ കൊറോണ ബാധ സ്ഥിരീകരിക്കുകയും അവിടെയുള്ള ആളുകളിൽ കൂടുതലായി രോഗബാധ വ്യാപിച്ചു തുടങ്ങുകയും ചെയ്തപ്പോൾ തന്നെ കേരളത്തിൽ മുൻകരുതലുകളെടുക്കാനുള്ള പ്രാരംഭനടപടികൾ തുടങ്ങി. എൻ്റെ വിദ്യാലയത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ബോധവൽക്കരണ ക്ലാസ് ഫെബ്രുവരി ആദ്യ ആഴ്ചയിൽ നടന്നു. രോഗം പകരുന്ന മാർഗ്ഗത്തിൽ കൃത്യമായി അറിവുണ്ടാവുക എന്നത് പരമപ്രധാനമാണ്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം തൂവാല വിപ്ലവം സ്കൂളിൽ മുഴുവൻ കുട്ടികൾക്കും തൂവാല നൽകി നടപ്പിലാക്കി. രോഗ പ്രധിരോധത്തിൻ്റെ ബാലപാഠം ഞങ്ങൾക്കവിടെ നിന്ന് ലഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരുടെ ലിസ്റ്റ് ശേഖരിക്കൽ,അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കൽ , രക്ത പരിശോധന , ക്വാറൻ്റെൻ, അങ്ങിനെ കൃത്യമായ ആസൂത്രണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. 21 ദിവസത്തെ ലോക്ക് ഡൗൺ കർശനമായി പാലിച്ചുകൊണ്ട് ആരോഗ്യ വകുപ്പിൻ്റെ ബോധവത്കരണം. ഇന്ന് ലോകം മുഴുവൻ രോഗ പ്രതിരോധത്തിന് കേരളത്തെയാണ് മാതൃകയാക്കുന്നത്.

മാളവിക അനൂപ്
5 എ എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം