എ.യു.പി.എസ്. കല്ലടിക്കോട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കാണാതായ കളിപ്പാവ

മണിക്കുട്ടി ‍ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. ലോക്ക് ഡൗൺ അല്ലേ.. കൂട്ടുകാരോടൊത്ത് പുറത്ത് പോയി കളിക്കാൻ പറ്റില്ലല്ലോ.അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ആരോ പുറത്ത്.. ഓഹോ ഇതവനാണ് ആ വിരുതൻ. കൊറോണ. മണിക്കുട്ടി കുഞ്ഞുകുട്ടി ആയതുകൊണ്ട് ആരാണെന്ന് അവൾക്ക് മനസ്സിലായില്ല.പക്ഷേ അവൾക്ക് അതിന്റെ പേരറിയാം. കൊറോണ. അവൻ മണിക്കുട്ടിയെ തന്റെ അടുത്തേക്ക് വിളിച്ചു. പാവം മണിക്കുട്ടി. ആദ്യം പേടിച്ചു.പിന്നെ അവൻ തന്റെ കാണാതായ പ്രിയ കളിപ്പാവ കാണിച്ചപ്പോൾ അവൾ ഇറങ്ങിപ്പോകാൻ ഒരുങ്ങി.പെട്ടെന്നാണവൾക്ക് അമ്മ പറഞ്ഞ കാര്യം ഓർമ്മ വന്നത്. "മണിക്കുട്ടീ നീ എന്താവശ്യത്തിന് പുറത്ത് പോകുമ്പോഴും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം".അപ്പോൾ തന്നെ അവൾ മാസ്ക് ഇട്ട് സാനിറ്റൈസർ തേച്ച് പുറത്തേക്കിറങ്ങി. തന്റെയടുത്തേക്ക് ചിരിച്ചുകൊണ്ട് ഓടിവരുന്ന മണിക്കുട്ടിയിലേക്ക് ഓടിക്കയറി അവളെ കീഴ്‍പ്പെടുത്താൻ ആവേശത്തോടെ വന്ന കൊറോണ പെട്ടെന്ന് അടി തെറ്റി വീണു. സാനിറ്റൈസർ തേച്ച് മാസ്ക് ഇട്ട് പുറത്ത് വന്ന മണിക്കുട്ടിയിലേക്ക് പ്രവേശിക്കാനാകാതെ ഇളിഭ്യനായ കൊറോണ അപ്പോൾ തന്നെ സ്ഥലം വിട്ടു. "മോളെ മണിക്കുട്ടീ, മോളേ എഴുന്നേയൽക്ക്..സമയം 8 മണിയായി".അവൾ ഞെട്ടിയുണർന്നു കണ്ണ് തിരുമ്മി നോക്കുമ്പോൾ അമ്മ അതാ മുമ്പിൽ.. "മണിക്കുട്ടീ ഇതെന്തൊരൊറക്കാ..?"അമ്മ ചോദിച്ചു.അവൾക്ക് അപ്പോഴാണ് മനസ്സിലായത് താൻ കണ്ടത് സ്വപ്നമാണെന്ന്. 'ഹൊ നേരമിത്രയായോ' അവൾ അത്ഭുതപ്പെട്ടു. അവൾ എഴുന്നേറ്റ് പല്ലുതേച്ച് ചായ കുടിക്കുമ്പോൾ അവൾ അമ്മക്ക് നടന്നതെല്ലാം വിശദീകരിച്ചുകൊടുത്തു. അമ്മ ചിരിച്ചുകൊണ്ട് അവളെ പ്രശംസിച്ചു. മണിക്കുട്ടിക്ക് സ്വയം അഭിമാനം തോന്നി.

മഞ്ജിമ സി എസ് 6 A A.U.P.S Kalladikode