എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/'കൂമ്പിലേ നുള്ളിയതെന്തിന്
'കൂമ്പിലേ നുള്ളിയതെന്തിന്
അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം കണ്ട് പകച്ചു നിൽക്കുമ്പോഴാണ് ഭാര്യ ആസിഫയുടെ വിളി അഷ്റഫ് കേട്ടത്. ഇക്ക ഒന്ന് വേഗം വരീ മോൾക്ക് എന്തോ വയ്യ പേപ്പർ കസേരയിലേക്ക് ഇട്ട് അഷറഫ് റൂമിലേക്ക് ഓടി. അകത്ത് നാലുമാസം മാത്രം പ്രായമുള്ള മകൾ ശ്വാസത്തിനായി പിടയുകയായിരുന്നു. അടുത്ത് തന്നെ ഭാര്യ കരയുന്നുമുണ്ട്. ഓടിച്ചെന്ന് മക്കളെ എടുത്ത് അഷ്റഫ് ആശുപത്രിയിലേക്ക് ഓടി. ന്യൂമോണിയ ലക്ഷണങ്ങൾ കണ്ടതിനാൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവാൻ ആവശ്യപ്പെട്ടു. എന്നാൽ കൊറോണ ഭീതി ഉള്ളതിനാൽ അവർ മകളെ നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടുമൂന്നു ദിവസത്തെ ആശ്വാസത്തിൻ ഒടുവിൽ പെട്ടെന്ന് കുട്ടിക്ക് അപസ്മാരം ഉണ്ടായതിനെത്തുടർന്ന് മെഡിക്കൽ കോളേജി ലേക്ക് കൊണ്ടുപോയി. അടുത്ത ദിവസം ജന്മനാ ഹൃദ് രോഗിയായ ആ ബാലികക്ക് കോവിഡ് 19 എന്ന മഹാമാരി പിടിപെട്ടു എന്ന് സ്ഥിരീകരിച്ചു. അടുത്ത രാത്രിയിൽ പുലർച്ചെ നാലരയ്ക്ക് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം രണ്ട് ഇക്കാക്കമാരുടെ ആ കുഞ്ഞനുജത്തി അവരോട് വിട പറഞ്ഞു. അവസാനമായി ആ കുഞ്ഞു നെറ്റിയിൽ ഒരു അന്ത്യ ചുംബനം പോലും നൽകാനാവാതെ പൊന്നോമനയെ യാത്രയാ കേണ്ടി വന്നതിലുള്ള സങ്കടത്തിലാണ് ആ മാതാപിതാക്കൾ. ഇവൾ നൈഫ ഫാത്തിമ. വിരിയും മുമ്പേ കൊഴിഞ്ഞുപോയ ഒരു മനോഹര പുഷ്പം. ഈ സങ്കടം ആവർത്തിക്കാതിരിക്കാൻ എങ്കിലും എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുക. സാമൂഹിക അകലം പാലിക്കുക
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |