ലോകം മുഴുവൻ തടവിലാണ്
കൊറോണയെന്ന മഹാമാരിയിൽ.
കൊറോണയെന്ന
മഹാമാരിയെ തുരത്തുവാനാ കുമോ?
പുറത്തു പോയി
കൊറോണയെ നാം
അകത്ത്
കൊണ്ടുവരരുത്
രോഗ പ്രതിരോ-
ധത്തിനായി
നമ്മളെല്ലാം
വീട്ടിലിരുന്ന് പൊരുതണം
പുറത്തിറങ്ങുക
വേണ്ടി വന്നാൽ
മാസ്ക് നാം
ധരിക്കണം
സമൂഹ അകലം
പാലിക്കണം
വൈറസിന്നെ
തുരത്തുവാനായി
കൈകൾ നന്നായി
കഴുകണം
അകത്തിരിയ്ക്കും
ദിവസമെല്ലാം
കൊറോണയെ
നാം അകറ്റുന്നു
ലോക നന്മയ്ക്കായി
പൊരുതിടുന്ന
ഡോക്ടറെയും
നഴ്സിനെയും
മറക്കരുതെ ഒരിക്കലും
ഒന്നായി പൊരുതിടാം
കൊറോണയെ
തുരത്തിടാം.