എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/അമ്മിണിയുടെ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മിണിയുടെ വികൃതി

പണ്ടുപണ്ട് മലഞ്ചെരുവിൽ ഒരു അമ്മയാടും കുഞ്ഞാടും ജീവിച്ചിരുന്നു.കുഞ്ഞാടിന്റെ പേര് അമ്മിണി എന്നായിരുന്നു.അവൾ വലിയ കുസൃതിക്കാരിയും അനുസരണയില്ലാത്ത വ ളുമായിരുന്നു.അമ്മയാട് പലപ്പോഴും അമ്മിണിയോട് പറയുമായിരുന്നു ഇവിടെ വിട്ട് ദൂരത്തോട്ട് ഒന്നും പോകരുത് എന്ന്.കാരണം ആ സ്ഥലത്ത് ചെന്നായ്ക്കളുടെ ശല്യമായിരുന്നു.അങ്ങനെ ഒരു ദിവസം അമ്മിണി ആരോടും പറയാതെ കാട്ടിലോട്ടു പോയി.അവൾ കുറെ നടന്നു ക്ഷീണിച്ചു ഒരു തടാകത്തിനു അരികിലെത്തി.അങ്ങനെ അവൾ അവളുടെ ദാഹം തീർക്കാൻ വെള്ളം കുടിച്ചു തുടങ്ങി.അങ്ങനെ ആ നേരം ഇവളെ ചെന്നായ്ക്കൾ കണ്ടു.അപ്പോൾ ചെന്നായ പറഞ്ഞു:ഇന്ന് നമുക്ക് കുശാലാണല്ലോ ഭക്ഷണം.ഇവർ പറയുന്നതെല്ലാം അമ്മിണി കേൾക്കുന്നുണ്ടായിരുന്നു.അമ്മിണി ആകെ ഭയന്നു വിറച്ചു.അപ്പോഴാണ് ഒരു മരംവെട്ടുകാരൻ അങ്ങോട്ട് വന്നത്.അമ്മിണിയെ ചെന്നായ്ക്കൾ ആക്രമിക്കാൻ വരുന്നു എന്നു കണ്ട മരംവെട്ടുകാരൻ ചെന്നായകളെ ഓടിച്ചു.അങ്ങനെ അമ്മിണി സന്തോഷത്തോടെ വീട്ടിലേക്കോടി.അങ്ങനെ അമ്മയോട് എല്ലാ കാര്യങ്ങളും പറഞ്ഞു ഇനി ഞാൻ അനുസരിക്കും ആരോടും പറയരുത് പുറത്തുപോകില്ല എന്നും പറഞ്ഞു.

മുഹമ്മദ് സിനാൻ കെ പി
ഒന്ന് ബി എ എം എൽ പി സ്കൂൾപനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ