മഴമേളം
  അമ്മു ഒരു ദിവസം പുറത്ത് കളിക്കുകയായിരുന്നു. 
  പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി. 
  അവൾ ചുറ്റിലും നോക്കി. 
  ഒരു വാഴയില ശ്രദ്ധയിൽ പെട്ടു. 
  മഴ നനയാതിരിക്കാൻ വാഴയിലയുടെ താഴെ നിന്നു. 
  പെരുമഴ തുടങ്ങി. 
  ഇലയിൽ നിന്നും വെള്ളം ദേഹത്തോട്ട് വീഴാൻ തുടങ്ങി. 
  "ഹായ് മഴ വെള്ളത്തിൽ കളിക്കാൻ എന്ത് രസം" അവൾ മനസ്സിൽ ഓർത്തു.
                                    
                                 ആയിഷ അമൽ പി.കെ