എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/അക്ഷരവൃക്ഷം/ KORONA

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

  
കൊറോണ
ആകെയും അന്ധകാരം പരത്തീ
പെയ്യുന്നിതാ കൊറോണമാരി
രോഗാണുവർഷം ചൊരിഞ്ഞുകൊണ്ടും
ആയിരം ജീവനെടുത്തു കൊണ്ടും
വിളയാടുന്നിതാ കൊടും രാക്ഷസിയായ്
പൊരുതീടാം കരുതലാം ആയുധത്താൽ
അന്ധകാരമകറ്റീടും അർക്കനായ്
തെരുവോരവും തീരവും അനാഥമായി
ഒക്കെയും നിശ്ചലമായിതെങ്ങും
മറുമരുന്നില്ലാ മഹാമാരിയെ
പരാജിതയാക്കുവാനേക മാർഗ്ഗം
വായ് മൂടിക്കെട്ടുക നമ്മളെല്ലാം
വ്യക്തി ശുചിത്വവും പാലിക്കുക
അകലം പാലിക്കാമൊരുമിക്കുവാൻ
ഈ മഹാമാരി പെയ്തീടുമ്പോൾ
പൊലിയുന്നു ജീവനുകളായിരങ്ങൾ
ആളൊഴിഞ്‍ഞിതാ പൂരപ്പറമ്പുകൾ
ആളില്ലാക്കവലകൾ പട്ടണങ്ങൾ
മറുമരുന്നില്ലൊരു മന്ത്രമ്ല്ലാ
ഈ മഹാ വിപത്തിനെ തുരത്തീടുവാൻ
ഏകരായ് ഒരുമിച്ചു പൊരുതുക നാം

NEHA.K
7 C എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത