ഇരിവേരി എൽ പി സ്കൂൾ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിതശാസ്ത്ര ക്ലബ്‌

ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രം നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ്.കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം

സയൻസ് ക്ലബ്‌

വിദ്യാർത്ഥികളിലെ ശാസ്ത്രബോധം വളർത്താനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനുമായി സ്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ദിനാചരണങ്ങൾ ശാസ്ത്ര ക്ലാസുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ നടത്താറുണ്ട്.

ഇംഗ്ലീഷ് ക്ലബ്‌

ഭാഷാ പഠനത്തിനുള്ള ഇംഗ്ലീഷ് ക്ലബ്ബുകൾ കുട്ടികൾക്ക് ഇംഗ്ലീഷ് സംസാരിക്കുന്നതിലൂടെ അത് പരിശീലിക്കാൻ അവസരം നൽകുന്നു എന്നതാണ് പഠിതാക്കൾക്ക് സാധാരണ ഇംഗ്ലീഷ് വാക്കുകളേക്കാൾ കൂടുതൽ രസകരമാകും ഇംഗ്ലീഷ് ക്ലബ്ബുകളുടെ പ്രാഥമിക ലക്ഷ്യങ്ങൾ ഇംഗ്ലീഷ് ആശയവിനിമയവും പരിശീലനവുമാണ് ഇംഗ്ലീഷ് പ്രവർത്തനങ്ങളിൽ വായന എഴുത്ത് കേൾക്കൽ സംസാരിക്കാൻ വിമർശനാത്മക ചിന്ത എന്നിവ ഉൾപ്പെടെ ക്കാം.

സോഷ്യൽ സയൻസ് ക്ലബ്‌

വിദ്യാർത്ഥികളിൽ ചരിത്ര ബോധവും മാനവികതയും വളർത്തുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്.

ശുചിത്വ ക്ലബ്

ശുചിത്വം ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകം ആണ് അത് പ്രാവർത്തികമാക്കാൻ വേണ്ടി സ്കൂളിൽ സൗഹൃദ ക്ലബ് രൂപീകരിച്ചു ക്ലാസുകൾ സംഘടിപ്പിച്ച പോസ്റ്റർ നിർമാണത്തിലൂടെ യും ശുചിത്വ ബോധം കുട്ടികളിൽ വളർത്തി തിരഞ്ഞെടുത്ത കുട്ടികൾക്ക് സ്കൂൾ ശുചിത്വത്തിന് ചുമതല നൽകുകയും ചെയ്തു.

ആരോഗ്യ ക്ലബ്ബ് , വിദ്യാരംഗം ,പരിസ്ഥിതി ക്ലബ്ബ് എന്നീ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.

ReplyForward