ഇടക്കേപ്പുറം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കൊരു മറുപടി
കൊറോണക്കൊരു മറുപടി
നാലു മണിയായപ്പോൾ ദേശീയഗാനം കഴിഞ്ഞ് ബെല്ലടിച്ചു. ബെല്ലടിച്ചു തീർന്നതും എല്ലാവരും ഓടാൻ തുടങ്ങി. ഞാനും ആ കൂട്ടത്തിൽ അങ്ങ് ചേർന്നു. അതിനിടയിലാണ് രമേശൻ മാഷ് ടീച്ചറോട് പറയുന്നത് കേട്ടത്- "ടീച്ചറെ ഇന്നത്തെ വാർത്ത അറിഞ്ഞോ? കൊറോണ വൈറസ് ഇല്ലേ ? അത് നാടുചുറ്റി കേരളത്തിലുമെത്തി. അതുകൊണ്ട് സ്കൂളുകളെല്ലാം അടച്ചിടണംന്ന്. പരീക്ഷയും വേണ്ട പോലും". 'എൻ്റെ മാഷേ ഞാനും അറിഞ്ഞു , ഇതറിഞ്ഞാൽ പിള്ളേർക്കെല്ലാം സന്തോഷമാകും' സതി ടീച്ചർ പറഞ്ഞു. ഇതുകേട്ട ഞങ്ങളുടെ കാര്യം പിന്നെ പറയണോ..? എല്ലാവരും സന്തോഷംകൊണ്ട് തുള്ളിച്ചാടി. പരീക്ഷ കൂടി ഇല്ല എന്ന് അറിഞ്ഞപ്പോൾ പിന്നെ പറയേണ്ട. ഇതിനിടയിലും എൻ്റെ മനസ്സിൽ ചെറിയ സങ്കടം ഉണ്ടായിരുന്നു. ചെറുതല്ല വലിയ സങ്കടം തന്നെ. എന്താണെന്നുവച്ചാൽ ഞാൻ പഠിക്കുന്ന സ്കൂളിൽ നിന്നും ഈ വർഷം പിരിയേണ്ടവരാണ് ഞങ്ങൾ. സെൻ്റ് ഓഫും വാർഷികവും ഒക്കെ മനസ്സിൽ കണ്ടുനടന്ന ഞങ്ങളുടെ കുഞ്ഞു മനസിലെ വലിയ ആഗ്രഹങ്ങളെ ഒറ്റ നിമിഷം കൊണ്ട് ഊതിക്കെടുത്തിയ കൊറോണാ വൈറസേ.. എനിക്ക് നിന്നോട് തീർത്താൽ തീരാത്ത ദേഷ്യം ഉണ്ട്.എനിക്കു മാത്രമല്ല ലോകത്തിലെ ഓരോ വ്യക്തിക്കും. അതുപോലെ തന്നെ ഒരുപാട് നന്ദിയുമുണ്ട്. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിർത്താൻ കഴിയില്ല എന്ന് പറഞ്ഞ വ്യക്തികൾക്ക് മദ്യവും സിഗരറ്റും ലഹരിപദാർത്ഥങ്ങളും ഇല്ലാതെയും ജീവിക്കാം എന്ന് നീ പഠിപ്പിച്ചതിന്. ആര് ശ്രമിച്ചിട്ടും നടക്കാത്ത നല്ല കാര്യങ്ങൾ നിന്നെക്കൊണ്ട് സാധിച്ചു. അതിന് ഒരുപാട് നന്ദി.ഇതിലൂടെ നീ എനിക്കും എന്നെ പോലെയുള്ള കൊച്ചു കൂട്ടുകാർക്കും സന്തോഷം തന്നു. അതുപോലെതന്നെ സങ്കടവും തന്നു. അതുകൊണ്ട് വാക്കുകൾ കൊണ്ടും പ്രവൃത്തികൾ കൊണ്ടും നിനക്ക് ഞങ്ങൾ സന്തോഷവും സങ്കടവും നൽകുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ