ആർ സി എൽ പി എസ്സ് ഉച്ചക്കട/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

✳️സയൻസ് ക്ലബ്ബ്

     *******

                കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തി, ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്നതാണ് ഉദ്ദേശം. കുട്ടികളിൽ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം.സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സുഗമമാക്കുന്നത്.എല്ലാവർഷവും ശാസ്ത്ര മേളയിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ നേടുന്നു. ഇതെല്ലാം സാധ്യമാക്കുന്നത് സയൻസ് ക്ലബ്ബിന്റെ സജീവ സാന്നിദ്ധ്യം ഒന്നു കൊണ്ടു മാത്രമാണ് . ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കൽ, പതിപ്പ് തയ്യാറാക്കൽ, ഒരാഴ്ചക്കാലം ചന്ദ്രനെ നിരീക്ഷിച്ച്  ചന്ദ്രന്റെ ആകൃതി ചിത്രരൂപേണ വരച്ച് പ്രദർശിപ്പിക്കൽ എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. 'വീടൊരു  വിദ്യാലയം' ഉദ്ഘാടനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിലെ ഏതാനും കുട്ടികൾ ലഘു പരീക്ഷണം നടത്തുകയുണ്ടായി. സയൻസ് ക്ലബ്ബിലെ എല്ലാ കുട്ടികളും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു വരുന്നു.

✳️ സോഷ്യൽ  സയൻസ് ക്ലബ്ബ്.

     *******

                കുട്ടികൾക്ക് പ്രദേശിക അറിവ് ലഭിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും എല്ലാ കാര്യങ്ങളും മനസിലാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് സോഷ്യൽ സയൻസ് ക്ലബ്ബ് നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നത്. കുട്ടികളെ നല്ല പൗരന്മാരാക്കി വാർത്തെടുക്കുക എന്നതാണ് ലക്ഷ്യം. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു. പ്രദേശിക ചരിത്ര രചന, സ്വാതന്ത്ര ദിന ക്വിസ്, പ്രസംഗം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ഓരോ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. ഉത്തമ പൗരബോധമുള്ള സഹജീവികളോട് കരുണയും സ്നേഹവുമുള്ള ഒരു നല്ല തലമുറയുടെ സൃഷ്ടി സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ സംജാതമാകുന്നു.

✳️ ഗണിത ക്ലബ്ബ്

     *****

                 ക്ലാസ് അന്തരീക്ഷത്തിൽ നിന്നും വളരെ വ്യത്യസതമായും രസകരമായും ഗണിത ശാസ്ത്രത്തിൽ കുട്ടികളുടെ അറിവും ധാരണയും വികസിപ്പിക്കുന്നതിനും ഗണിതകേളികളിലൂടെ ആശയങ്ങൾ മനസ്സിലാക്കുന്നതിനു വേണ്ടി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ് ഗണിത ക്ലബ്ബ് . വസ്തുതകളെ സംഖ്യകളുപയോഗിച്ച് അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക .നിത്യജീവിതത്തിൽ ഗണിതത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്തുന്നു. ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാൻ പര്യാപ്തമാക്കുന്ന പ്രവർത്തനങ്ങൾ നൽകുന്നു. ഗണിതം ആകർഷകവും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ള വിവിധ രൂപങ്ങൾ, പാറ്റേണുകൾ സ്വയം നിർമ്മിക്കാൻ പ്രാപ്തനാക്കുന്നു. അങ്ങനെ ഗണിത ക്ലബ്ബിൽ അംഗങ്ങളായ എല്ലാ വിദ്യാർത്ഥികളെയും ഒരു' little Scientist' ആയി മാറുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു.

✳️ ഇംഗ്ലീഷ് ക്ലബ്ബ്

     *****

                 കുട്ടികൾ മാതൃഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും പ്രാവീണ്യം നേടുക എന്ന ഉദ്ദേശത്തോടു കൂടി ഇംഗ്ലീഷ് ക്ലബ്ബ് ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികൾ കഥ, കവിത തുടങ്ങിയവ സ്വയം എഴുതുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു. സ്കൂളിൽ നടന്ന' Hello English' എന്ന പ്രോഗ്രാമിൽ ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുട്ടികൾ സ്കിറ്റ്, സ്പീച്ച്, റെസിറ്റേഷൻ, കോറിയോഗ്രാഫി, ആക്ഷൻ സോങ് സ്റ്റോറി ടെല്ലിംഗ് തുടങ്ങിയ പരിപാടികൾ വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി. ഇംഗ്ലീഷ് ക്ലബ്ബിലെ എല്ലാ അംഗങ്ങളും എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തു വരുന്നു.

✳️ കാർഷിക ക്ലബ്ബ്

     ******

                  കുട്ടികളിൽ കൃഷിയോട് ആഭിമുഖ്യം സൃഷ്ടിക്കുന്നതിനും കാർഷികബോധം വളർത്തുന്നതിനും വേണ്ടി ഞങ്ങളുടെ സ്കൂളിൽ കാർഷിക ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. കാർഷിക ക്ലബ്ബിലൂടെ കുട്ടികൾക്ക് കൃഷിയുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ ഒരു ഔഷധത്തോട്ടവും കൃഷിത്തോട്ടവും നിർമ്മിക്കാൻ കഴിഞ്ഞു. കുട്ടികളും അധ്യാപകരും രാവിലെ സ്കൂളിലെത്തി അവയ്ക്ക് വെള്ളവും വളവും നൽകി പരിപാലിച്ച് പോരുന്നു.

✳️ സ്പോട്സ് ക്ലബ്ബ്

     ******

              കുട്ടികൾക്ക് മാനസിക ഉല്ലാസം ലഭിക്കുന്നതിനോടൊപ്പം അവരുടെ കായികപരവും ആരോഗ്യപരവുമായ വികസനത്തിനു വേണ്ടി നമ്മുടെ സ്കൂളിൽ സ്പോട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികൾക്ക് പല തരത്തിലുള്ള കളികളിൽ ഏർപ്പെടാനുള്ള അവസരം നൽകുന്നുണ്ട്. കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും കായിക മേളയിൽ ഞങ്ങളുടെ സ്കൂൾ സമ്മാനങ്ങൾ നേടുന്നതിനുള്ള കാരണം സ്പോട്സ് ക്ലബ്ബിന്റെ സജീവ സാന്നിദ്ധ്യം ഒന്നു കൊണ്ടു മാത്രമാണ്. കുട്ടികളിൽ കായികപരമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനു ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും സ്പോട്സ് ക്ലബ്ബിലെ അംഗങ്ങൾക്കു നൽകി വരുന്നു.

✳️ ബാലവേദി

     *****

                കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിനും നല്ല പൗരന്മാരായി അവരെ വാർത്തെടുക്കുന്നതിനും വേണ്ടി നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് ബാലവേദി. കുട്ടികളുടെ മാനസിക ആത്മീയ വളർച്ചയെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ ജീവിത രീതിയിൽ വന്ന മാറ്റങ്ങൾ കുട്ടികളെ വലിയ തോതിൽ സ്വാധീനിക്കുന്നു. ഇന്റർനെറ്റിന്റെ ഉപയോഗവും അതിലൂടെ കുട്ടികളിലുണ്ടായേക്കാവുന്ന ധാർമ്മിക മൂല്യചുതികളും അകറ്റി നല്ലതേത് ചീത്തയേത് എന്ന് കുട്ടികൾക്ക് തിരിച്ചറിയാൻ പ്രാപ്തനാക്കുകയും അതിലൂടെ അവരെ നല്ല മനുഷ്യരായി മാറ്റിയെടുക്കുകയാണ് ബാലവേദിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾ നന്മയുടെ നറു ദീപങ്ങളായി ശോഭിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ഇതിൽ സംഘടിപ്പിച്ചു വരുന്നു.

✳️ ഗാന്ധിദർശൻ

     *******

                 കേരള ഗാന്ധി സ്മാരക നിധിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂളുകളിൽ നടത്തിവരുന്ന ഗാന്ധി ദർശൻ ക്ലബ്ബ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും ഉത്തമ പൗരത്വ പരിശീലനത്തിനും പ്രാധാന്യം നൽകുന്നു. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ മാതൃകാ പുരുഷനാക്കിക്കൊണ്ട് കുട്ടികളിൽ അക്രമത്തിനെതിരെയുള്ള മനോഭാവം വളർത്തുന്നതിന് ഈ പ്രസ്ഥാനം പ്രധാന പങ്ക് വഹിക്കുന്നു. ക്ലബ്ബ് അംഗങ്ങൾക്ക് പഠന ക്ലാസുകളും ഗാന്ധി ദർശൻ പ്രവർത്തനങ്ങളും നടത്തുന്നു. ലോഷൻ നിർമ്മാണം, സോപ്പ് നിർമ്മാണം, പൂന്തോട്ട നിർമ്മാണം, പരിസരം വൃത്തിയാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

✳️ വിദ്യാരംഗം കലാ  സാഹിത്യ വേദി

     ******

             കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി . കുട്ടികളുടെ സർഗ ശേഷി വികസിപ്പിക്കുവാൻ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണിത്. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്തിക്കൊണ്ടുവരുന്നതിന് ആവശ്യമായ ശില്പശാലകൾ ക്ലബ്ബിന്റെ കീഴിൽ സംഘടിപ്പിക്കുന്നു. കലാമേളകൾക്ക് പരിശീലനം നൽക്കുന്നു. പ്രബന്ധ മത്സരം , പ്രഭാഷണം എന്നിവ സംഘടിപ്പിക്കുന്നു. ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമായി നടത്തിവരുന്നു. കുട്ടികളിൽ സമത്വബോധം വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നൽകി വരുന്നു.