ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/കനൽ
കനൽ
വേനലിന്റെ പിടിയിൽനിന്ന് ജീവജാലങ്ങളെ രക്ഷിക്കാനെന്നോണം മഴയുടെ ആദ്യ തുള്ളികൾ ഭൂമിയുടെ ഉപരിതലത്തെ സ്പർശിച്ചു .മഴ കൊട്ടിയിറങ്ങിയ ആ പുലർച്ചയിൽ അന്ന എഴുന്നേറ്റു.ത്രേസ്യ അവളെ ശകാരിച്ചു വെയില് വീട്ടിൽ കയറിയാലും എഴുന്നേൽക്കില്ല .എന്തു ജന്മമാണോ എന്തോ? "വന്നു പാത്രം കഴുകെടീ " അവൾ പാത്രങ്ങളെല്ലാം കഴുകി വച്ചു മഴയായതിനാൽ മുറ്റം തൂക്കാൻ സാധിക്കില്ലായിരുന്നു. അവൾ വീട് തൂത്തിട്ട് തൊഴുത്തിലേക്ക് അവിടം വൃത്തിയാക്കാനായി .ജോണിയും ജാനിയും പുത്തൻ സ്കൂൾ ബാഗും കുടയും ചൂടി മഴയത്തുകൂടി സ്കൂളിലേക്ക് യാത്രയായി. ആ കാഴ്ച അവളെ അവളിൽ സങ്കടം ഉണ്ടാക്കി .അവളുടെ കണ്ണു നിറഞ്ഞു .അവൾക്കും സ്കൂളിൽ പോകണമെന്നും പഠിക്കണമെന്നുമുണ്ട് .അവളുടെ സ്വപ്നങ്ങൾ എന്നെങ്കിലും പൂത്തണിയും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ആ കുഞ്ഞ് പണിയെടുത്തു .രാവന്തിയോളം അവൾ ജോലി ചെയ്യണം എന്നാൽ ഒരു നല്ല വാക്ക് പറയില്ല .ജാനിയുടെ പഴയ കുപ്പായങ്ങൾ മാത്രമാണ് അവൾ ഉടുത്തിരുന്നത് എല്ലാവരും കഴിച്ചതിനു ശേഷം മിച്ചം വരുന്നത് എന്തെങ്കിലും അവൾക്ക് തിന്നാൻ കൊടുക്കും മഴയായതിനാൽ അവറാച്ചൻ ഉച്ചയ്ക്ക് തന്നെ വീട്ടിലേക്ക് പോന്നു. ഉണ്ടതിനു ശേഷം ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നൊന്നു മയങ്ങി ത്രേസ്യയും ഉച്ചമയക്കത്തിൽ ആണ്ടു.തൊഴുത്തിനോട് ചേർന്ന തന്റെ മുറിയിൽ ഇരുന്നു .അന്ന ജനലിനപ്പുറത്തുള്ള വാക മരത്തിലേക്ക് ഇടയ്കിടക്ക് നോക്കി.ഇടയ്കിടെ വീശുന്നഇളം കാറ്റത്ത് ആടിയുലയുന്ന ചില്ലകളിൽനിന്നു മഴത്തുള്ളികൾ ഉതിർന്നു വീണു. ആ കാഴ്ച കണ്ടപ്പോൾ അവൾ അമ്മയെ സ്മരിച്ചു .തന്റെ കഷ്ടതകൾ അവസാനിക്കാനും കാത്തിരിപ്പിനു വിരാമമിടാനും അമ്മ വരുമെന്ന് അവൾ വിശ്വസിച്ചു .അന്നയുടെ അമ്മ ഗ്രസീ ഒരു അനാഥനായിരുന്നു. അനാഥനായ ജോണിനെ അവൾ വിവാഹം കഴിച്ചത് എന്നാൽ അന്നയേയും ഗ്രേസിയേയും വിട്ട് അയാൾ പോയി അതൊരു അപകടമരണം ആയിരുന്നു ഒരുചെറിയ പള്ളി വകയായി കൊടുത്ത സ്ഥലത്തായിരുന്നു താമസം. മൂന്ന് വയസ്സ് പ്രായമായ അന്നയേയും കൊണ്ട് സാധനം വിറ്റ് ജീവിക്കുകയായിരുന്നു അവൾ.അവളുടെ അയൽക്കാരൻ ആയിരുന്നു അവറാച്ചൻ അയാൾ തന്റെ ഒരു ബന്ധുവിനെ സഹായത്താൽ ഗ്രേസിക്ക് കുവൈറ്റിൽ ഒരു ജോലി ശരിയാക്കി. വീട്ടുവേലക്കാരി ആയിട്ടാണ് ജോലി. വിദ്യാഭ്യാസമില്ലാത്ത അവൾക്ക് വേറെ എന്ത് ജോലി കിട്ടാനാണ് .കുഞ്ഞ് അന്ന ജോണിയുമായി കളിക്കാറുണ്ടായിരുന്നു. ജോലിക്ക് പോകുമ്പോൾ കുഞ്ഞിനെ അനാഥാലയത്തിൽ ഏൽപ്പിക്കാൻ അയാളുടെ മനസ്സ് അനുവദിച്ചില്ല .അനാഥാലയത്തിൽ ജീവിക്കുന്നത് ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ടാവാം അവറാച്ചൻ കുഞ്ഞിനെ നോക്കാം എന്നേറ്റു. മാസാമാസം തന്റെ ശമ്പളം കൊടുക്കാമെന്ന് ഗ്രേസിയും പറഞ്ഞു. ആദ്യമൊക്കെ അവളെ നന്നായി നോക്കുമായിരുന്നു. പണം അയച്ചു തരുന്നതെല്ലാം ആ കുഞ്ഞിനുവേണ്ടി ചെലവാക്കേണ്ടതുണ്ടോ എന്ന ചിന്ത ഉണ്ടായി. ആ പണംകൊണ്ട് തന്റെ മകൾക്കുവേണ്ടി ചെലവാക്കാൻ അവൾ ആരംഭിച്ചു. അവറാച്ചനേയും അവർ പറഞ്ഞു മനസ്സിലാക്കി .അയാളുടെ കണ്ണു മഞ്ഞളിച്ചു .പിന്നെ അവർ ആ കുഞ്ഞിനെ ഒരു അനാഥയെ പോലെ യിട്ടു.അവളെക്കൊണ്ടു പണിയെടുപ്പിച്ചു. വെള്ളിയാഴ്ച ദിവസം മാത്രം നാട്ടിലേക്ക് വിളിക്കാം എന്ന് അറബി പറഞ്ഞു അതും 5 മിനിറ്റ് മാത്രം രാത്രിയിലാണ് അവൾക്ക് വിളിക്കാൻ സാധിക്കുക അന്നേ ദിവസങ്ങളിൽ അവർ കുഞ്ഞു നല്ല ഉറക്കത്തിലാണ് കളവ് പറയും .സുഖമാണെന്നും അവൾ സന്തോഷവതിയായി ഇരിക്കുകയാണെന്ന് മറ്റും പറഞ്ഞു അവളെ സമാധാനിപ്പിക്കും. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഗ്രേസി അവിടെ നിൽക്കുന്നത് തുച്ഛമായ ശമ്പളം മാത്രമാണ് ലഭിക്കുന്നത് കിട്ടുന്നതെല്ലാം അവൾ നാട്ടിലേക്കയയ്കും. യാതനകൾ എല്ലാം സഹിച്ച് അവിടെത്തന്നെ തുടരുന്നത് തന്നെ മകൾക്ക് വേണ്ടിയാണ് വളരെ സന്തോഷവതിയാണ് എന്നറിയുമ്പോൾ തന്നെ വേദന എല്ലാം അവർ മറക്കും മൂന്നു വർഷത്തോളമായി അവിടെ ജോലി ചെയ്യുന്നു ഒന്നാം ക്ലാസിൽ ചേർക്കാനായി അവൾ ഇപ്രാവശ്യം നാട്ടിൽ ലീവിനു പോകാൻ പോവുകയാണ് മൂന്നു വർഷത്തിനു ശേഷം തൻറെ മകളെ കാണാനുള്ള ആവേശവും സന്തോഷവും കൊണ്ട് ഉണ്ട് അവരുടെ മനസ്സ് നിറഞ്ഞിരിക്കുകയാണ് തൻറെ അമ്മ എൻറെ അടുത്ത് വരാൻ പോവുകയാണ് എന്ന് സന്തോഷത്തിലാണ് അന്നയും അമ്മ വരുമ്പോൾ തന്നെ സ്കൂളിൽ ചേർക്കാം എന്ന് അറിഞ്ഞപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു ബാഗും കുടയും എല്ലാമായി ജാനിയെ പോലെ തനിക്കും സ്കൂളിൽ പോകാം എന്ന് ആലോചിച്ചു സന്തോഷിക്കുന്നത് ആദ്യമായിട്ടാണ് തന്നെ ഇത്രയും നാളും ഞങ്ങൾ നന്നായിട്ട് നോക്കിയത് എന്ന് വേണം അമ്മയുടെ പറയാൻ എന്ന് ത്രേസ്യ പറഞ്ഞു പഠിപ്പിച്ചു അവളെ അവർ നന്നായി നോക്കുന്നുണ്ടായിരുന്നു അമ്മ എനിക്ക് ഒരുപാട് സമ്മാനങ്ങൾ കൊണ്ടുവരുമെന്ന് വലിയ പ്രതീക്ഷയോടെ അവൾ ഓരോ ദിവസവും തള്ളിനീക്കി .അങ്ങിനെ ആ ദിനം വന്നെത്തി.മഴയുള്ള തണുത്ത പ്രഭാതം നേരം പരപരാ വെളുത്തപ്പോലെ പക്ഷികൾ ചിലച്ചു എന്നാൽ അവൾ ഉണർന്നില്ല തലേന്ന് രാത്രി അമ്മയെ ഓർത്തു കിടന്നതിനാൽ അവൾ ഉറങ്ങി രാത്രിയുടെ ഏതോ യാമത്തിൽ നിദ്ര അവളെ തഴുകി.ത്രേസ്യ വിളിച്ചുണർത്തി അവൾ അവിടെ ആരും ശല്യം ചെയ്തില്ല ജോലിചെയ്യാൻ വിളിച്ചില്ല ആ കുഞ്ഞുമനസ്സ് കരുതി ഇനിയുള്ള ദിനങ്ങൾ അമ്മയുടെ ശാന്തമായി ശാന്തമായിരിക്കും അമ്മ തന്നെ കുളിപ്പിച്ചു യൂണിഫോമിട്ട തന്നെ സ്കൂളിലേക്ക് രാത്രിയിൽ പാട്ടുപാടി മടിയിൽ കിടത്തി ഉറക്കി അവരുടെ പകൽ കിനാവിനെ ഭേദിച്ചുകൊണ്ട് വീടിൻറെ മുൻപിൽ ആംബുലൻസ് വന്നുനിന്നു എന്നാൽ ഈ ആംബുലൻസ് അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മാത്രമല്ല ജീവിതത്തെത്തന്നെ ഒറ്റപ്പെടുത്തുന്നത് ആയിരുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ