'കൊ'ട്ടുമില്ല കുരവയുമില്ല
'റോ'ഡിലെങ്ങും ആരുമില്ല പ-
'ണ'ത്തിനായി ഓട്ടമില്ല.
'പേ'യ് പിടിച്ച ചിന്തയുമില്ല കൂ-
'ടി'ച്ചേരലൊട്ടുമില്ല.
'വേ'ഷം കെട്ടലൊന്നുമില്ല, തൊ
'ണ്ട' കീറാൻ വേദിയില്ല.
'ജാ'തിയുടെ തീണ്ടലില്ല, വി-
'ഗ്ര'ഹത്തിൻ മുന്നിലായി കപട ഭക്തരൊന്നുമില്ല.
'ത'മ്മിലടിച്ചു വീഴുവാൻ നേരമില്ല,
'മ'ത്സരിക്കുവാൻ മനസുമില്ല.
'തി'ന്മയെന്ന വാക്കുപോലും ഓർക്കുവാനിഷ്മില്ല.